‘പാലു പൊന്നിനു ചേട്ടനെ കിട്ടി...ചേട്ടച്ഛനെ...’: മനോഹര ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ Fans Adore Arya Parvathy and Dileep's Family Moments
Mail This Article
നടിയും നർത്തകിയുമായ ആര്യ പാർവതിയുടെ വിവാഹം അടുത്തിടെയായിരുന്നു. നടനും മോഡലുമായ ദിലീപാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മെഹന്തി ആഘോഷത്തിന്റെ വിഡിയോകൾ താരം സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചിരുന്നു.
വിവാഹ ശേഷം വരന്റെ വീട്ടിലേക്കു പോകും മുൻപ് അനിയത്തി ആദ്യയുമായുള്ള ആര്യയുടെ വൈകാരിക നിമിഷങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുഞ്ഞനിയത്തിയെ എടുത്ത് സങ്കടത്താൽ കണ്ണു നനഞ്ഞു ചുംബിക്കുന്ന ആര്യയാണ് വിഡിയോയിൽ.
ആര്യയ്ക്ക് ഇരുപത്തിമൂന്ന് വയസ്സുള്ളപ്പോഴാണ് താരത്തിന്റെ അമ്മ വീണ്ടും ഗർഭിണി ആയതും അനിയത്തി ജനിച്ചതും. പാലു എന്ന അനിയത്തി ആദ്യ പാർവതിയുടെ വിശേഷങ്ങളെല്ലാം ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മോഹിനിയാട്ടം നർത്തകിയായ ആര്യ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആര്യമോഹനം എന്ന നൃത്തവിദ്യാലയവും നടത്തുന്നു.
ആര്യയുടെയും ആദ്യയുടെയും സ്നേഹനിമിഷങ്ങളുടെ വിഡിയോ പ്രേക്ഷകരുടെ മനസ്സിൽ തൊടുന്നത്ര ഹൃദ്യമാണ്. ഇതുപോലെയൊരു ചേച്ചിയെ കിട്ടിയത് ആദ്യയുടെ ഭാഗ്യമെന്നാണ് ആരാധകരുടെ കമന്റുകൾ.
ഇപ്പോഴിതാ, ആദ്യയ്ക്കൊപ്പമുള്ള ദിലീപിന്റെ ചില ക്യൂട്ട് ചിത്രങ്ങൾ ആര്യ പോസ്റ്റ് ചെയ്തതാണ് വൈറൽ. ‘The whole package that i manifested’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. പാലുട്ടി പൊന്നിനെ ചേട്ടനെ കിട്ടി, Your world in one frame, അളിയനും അളിയനും set ആയല്ലോ..., ചേട്ടച്ഛൻ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.