ADVERTISEMENT

നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രന്റെ സഹോദരൻ ബാലു രവീന്ദ്രൻ വിവാഹിതനാകുന്നു. പാർവതി കൃഷ്ണയാണ് വധു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് പാർവതി. വിവാഹനിശ്ചയത്തിന്റെ വിശേഷങ്ങൾ മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ഒരു ട്രോൾ വിഡിയോയുടെ രൂപത്തിലാണ് മീനാക്ഷി ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ‘സഹൃദകൃതാവായ നാട്ടുകാരെ, കലാപരിപാടികൾ തുടങ്ങാൻ ആരംഭിക്കുകയാണ്‌ട്ടോ...കൂയ്...’ എന്ന പ്രശസ്തമായ സിനിമാ ഡയലോഗും പശ്ചാത്തല സംഗീതവും ചേർത്താണ് വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

ചുരുങ്ങിയ സമയത്തിനിടെ ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വലിയ ആർഭാടങ്ങളൊന്നുമില്ലാതെ വീട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹനിശ്ചയം.

പാർവതിയും കുടുംബവും വിവാഹനിശ്ചയ വേദിയിലേക്ക് എത്തുന്നതും മീനാക്ഷി അവരെ സ്വീകരിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. സുഹൃത്തുക്കളും സിനിമ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും ഉൾപ്പെടെ നിരവധിയാളുകളാണ് ബാലുവിനും പാർവതിക്കും ആശംസകളുമായി എത്തുന്നത്.

ADVERTISEMENT
Meenakshi Raveendran's Brother's Engagement:

Meenakshi Raveendran's brother, Balu Raveendran, is getting married to Parvathy Krishna. Meenakshi shared the engagement news through a fun troll video on social media, which quickly went viral.

ADVERTISEMENT
ADVERTISEMENT