ADVERTISEMENT

മുപ്പത്താറോളം സീരിയലു‌കൾ ചെയ്തിട്ടും പന്ത്രണ്ടോളം അവാർഡുകൾ കിട്ടിയിട്ടും ബഡായി ബംഗ്ലാവും ബിഗ് ബോസും അടക്കം നിരവധി ഷോകൾ ചെയ്തിട്ടും ആഗ്രഹിച്ചിടത്ത് എത്തിയോയെന്ന് ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരമെന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരം അപ്സര.

‘‘സ്റ്റേറ്റ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ആദരവുകളും ലഭിച്ചിട്ടുള്ള ഒരാളാണ് ഞാൻ. അതുകൊണ്ട് എന്തായി എന്നു ചോദിച്ചാൽ ഷെൽഫിൽ അതെല്ലാം എടുത്ത് വെച്ചിട്ടുണ്ട്, അത്രമാത്രം. ഒരു കഴിവുമില്ലാത്ത ഒരാൾക്ക് ഇത്രയും ചെയ്യാൻ കഴിയില്ലല്ലോ. ഇത്രയൊന്നും പുരസ്കാരങ്ങൾ ലഭിക്കാത്ത ആളുകൾ ഉയരങ്ങളിൽ എത്തിയിട്ടുമുണ്ട്. ഞാൻ എന്തെങ്കിലും ആയോ എന്നു ചോദിച്ചാൽ ആയിട്ടുണ്ട്. ഇല്ലേയെന്ന് ചോദിച്ചാൽ ഇല്ല’’ .– താരം ഒരു അഭിമുഖത്തിൽ പറഞ്ഞു.

ADVERTISEMENT

16 മുതൽ 19 വരെയുള്ള പ്രായത്തിലാണ് തന്റെ ജീവിതം മാറിയതെന്നും അപ്സര.

‘‘പതിനാറ് വയസിലാണ് സീരിയലിൽ വന്നത്. വരുന്ന സീരിയലുകളെല്ലാം എല്ലാം വാരി വലിച്ച് ചെയ്യുമായിരുന്നു. സെൽഫ് പ്രമോഷനൊന്നും ചെയ്തിട്ടില്ല. പത്തൊമ്പത്, ഇരുപത് വയസായപ്പോഴേക്കും ആദ്യ വിവാഹം നടന്നു. ജീവിതത്തിൽ ഒരു പ്ലാനിങ്ങും ഇല്ലായിരുന്നു. ആ പ്രായത്തിൽ ആരും വിവാഹം കഴിക്കരുത്. ജീവിതത്തിലും പ്രൊഫഷനിലും ഫോക്കസ്ഡായിരിക്കണമെന്ന് ഇന്റസ്ട്രിയി‌ലേക്ക് വരുന്നവരോട് ഞാനിപ്പോൾ പറയാറുണ്ട്. ഒരാൾക്കു വേണ്ടിയും സമയവും ജീവിതവും സ്നേഹവും ഒന്നും പൂർണമായും ഇൻവെസ്റ്റ് ചെയ്യരുത്. ആദ്യത്തെ പ്രയോറിറ്റി എപ്പോഴും നമുക്ക് തന്നെ കൊടുക്കണം’’.– അപ്സര പറഞ്ഞു.

ADVERTISEMENT

സാന്ത്വനം സീരിയലിലെ പ്രതിനായക കഥാപാത്രം ജയന്തിയെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അപ്‌സര. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു.

Apsara's Journey: Achievements, Aspirations, and Life Lessons:

Apsara, a beloved figure in Malayalam mini-screen entertainment, reveals that despite her extensive work in television, receiving numerous awards, and participating in popular shows like Badai Bungalow and Bigg Boss Malayalam, she hasn't reached her ultimate aspirations. She emphasizes the importance of self-prioritization for aspiring individuals entering the industry, drawing from her own life experiences and early marriage.

ADVERTISEMENT
ADVERTISEMENT