അപ്സരയും ജിന്റോയും കല്യാണം കഴിക്കാൻ പോകുന്നു എന്നാണ് ഞാൻ കണ്ടത്! ഇങ്ങനെയൊക്കെ പ്രചരിപ്പിച്ചാൽ ഇവർക്കെന്താണ് ലഭിക്കുന്നത് ? Apsara Refutes Marriage Rumors with Bigg Boss Co-Contestant Jinto
Mail This Article
തനിക്കെതിരെയുള്ള വ്യാജപ്രചാരണത്തില്‍ പ്രതികരിച്ച് സീരിയൽ താരം അപ്സര. ബിഗ് ബോസിലെ സഹതാരമായിരുന്ന ജിന്റോയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന തരത്തിലുള്ള വ്യാജ വാർത്തകളെ താരം തള്ളി.
‘ഒരു ദിവസം ഞാൻ ഫോൺ ഓപ്പൺ ചെയ്ത് നോക്കുമ്പോൾ കാണുന്നത് അപ്സരയും ജിന്റോയും കല്യാണം കഴിക്കാൻ പോകുന്നു എന്നാണ്. ജിന്റോ എന്ന് പറഞ്ഞ ചേട്ടനുമായി എനിക്ക് ഒരു തരത്തിലുമുള്ള കോൺടാക്റ്റുമില്ല. എന്തെങ്കിലും പ്രോഗ്രാം വരുമ്പോഴാണ് കാണാറുള്ളത്. അദ്ദേഹത്തിന് എന്നോട് ദേഷ്യമോ പിണക്കമോ ഒന്നുമില്ല. എനിക്കും അദ്ദേഹത്തിനോടും ഇല്ല. എന്തിനാണ് അങ്ങനെയൊരു വ്യക്തിയെ വച്ച് ഇങ്ങനെയെല്ലാം പറയുന്നത് ?
ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നത് കൊണ്ട് ഇവർക്ക് എന്താണ് ലഭിക്കുന്നത് ? ഇതുകൊണ്ട് ഞാൻ അനുഭവിക്കുന്ന ഒരു വിഷമം ഉണ്ടല്ലോ... എന്നെ മാത്രമല്ല ഇത് ബാധിക്കുന്നത്. എന്റെ അമ്മയുണ്ട്. എന്റെ ചേച്ചി ടീച്ചറാണ്. ജിന്റോ ചേട്ടൻ ആയിട്ട് ഇളയമ്മയുടെ കല്യാണം ആയോ എന്നാണ് ചേച്ചിയുടെ മകൻ ഒരു ദിവസം വന്ന് ചോദിച്ചത്. അവന്റെ സ്കൂളിൽ അത് ഡിസ്കഷൻ ആയിട്ടാണ് അവൻ അത് ചോദിച്ചത്’.– താരം പറയുന്നു.
സാന്ത്വനം സീരിയലിലെ പ്രതിനായക കഥാപാത്രം ജയന്തിയെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അപ്‌സര. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്നു.