‘എന്റെ കാമുകനുമായി ബന്ധം വേർപെടുത്തി, മതപരമായ വിശ്വാസങ്ങളുടെ പേരിലാണ്’: വിഡിയോ പങ്കുവച്ച് മീനാക്ഷി രവീന്ദ്രൻ Meenakshi Raveendran's Viral Humorous Video on Social Media
Mail This Article
സോഷ്യൽ മീഡിയയിൽ കൗതുകകരമായ രസികൻ വിഡിയോ പങ്കുവച്ച് നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ. സങ്കടത്താൽ കരയുന്ന മീനാക്ഷിയാണ് വിഡിയോയിൽ. ‘broke up with my boyfriend. over religios beliefs. he didnot belive iam god...’ എന്നാണ് വിഡിയോയിൽ കുറിച്ചിരിക്കുന്നത്. Alexa! Play ‘ദേവീ’... from ‘ഞാൻ ഗന്ധർവൻ’ Nevertheless, i believe I'm God ? എന്നു വിഡിയോയ്ക്കൊപ്പം ക്യാപ്ഷനും കുറിച്ചിട്ടുണ്ട്. വിഡിയോ ഇതിനോടകം വൈറലാണ്. രസികന്‍ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
അടുത്തിടെയായിരുന്നു മീനാക്ഷിയുടെ സഹോദരൻ ബാലുവിന്റെ വിവാഹനിശ്ചയം. പാർവതി കൃഷ്ണയാണ് വധു. ബാലുവിന്റെയും പാർവതിയുടെയും വിവാഹനിശ്ചയത്തിന്റെ വിശേഷങ്ങൾ മീനാക്ഷി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരെ അറിയിച്ചത്. വലിയ ആർഭാടങ്ങളൊന്നുമില്ലാതെ വീട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹനിശ്ചയം. ഒരു ‘ട്രോൾ വിഡിയോ’യുടെ രൂപത്തിലാണ് മീനാക്ഷി ഈ സന്തോഷവാർത്ത പങ്കുവെച്ചത്.