‘എന്റെ മകൻ ഇനി ഒരു ബിഗ് ബ്രദർ ആവാൻ പോവുകയാണ്’: മകൾ എത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് തൻവി സുധീർ ഘോഷ് Vlogger Tanvi Sudheer Ghosh Expecting Second Child
Mail This Article
വീണ്ടും അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് വ്ലോഗർ തൻവി സുധീർ ഘോഷ്. കാനഡയിൽ താമസിക്കുന്ന തൻവി നാല് വയസുകാരൻ ലിയാന്റെ അമ്മയാണ്. ഇപ്പോൾ ലിയാന് കൂട്ടായി ഒരു കുഞ്ഞനിയത്തി കൂടി എത്താൻ പോകുന്ന വിശേഷങ്ങളാണ് തൻവി പങ്കുവെക്കുന്നത്.
ഇപ്പോൾ രണ്ടാമതും അമ്മയാകാൻ ഒരുങ്ങുന്ന തൻവി പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള എല്ലാ കാര്യങ്ങളും വ്ലോഗിലൂടെ ആരാധകരെ അറിയിക്കുന്നുണ്ട്.
ഇത്തവണ തനിക്ക് ഒരു പെൺകുഞ്ഞാണ് ജനിക്കാൻ പോകുന്നതെന്ന് തൻവി വെളിപ്പെടുത്തി. കുഞ്ഞ് തന്നെപ്പോലെ ബോൾഡ് ആയിരിക്കുമോ അതോ അച്ഛനെപ്പോലെയാണോ എന്നൊക്കെയുള്ള ആകാംക്ഷയിലാണ് താരം. ‘എന്റെ മകൻ ഇനി ഒരു ബിഗ് ബ്രദർ ആവാൻ പോവുകയാണ്’ എന്ന് കുറിച്ചുകൊണ്ട് ലിയാന്റെ സന്തോഷവും തൻവി പങ്കുവെച്ചു.
ഡിവോഴ്സിന്റെ പടിക്കൽ വരെ എത്തിയ ദാമ്പത്യം നിരന്തര പരിശ്രമത്തിലൂടെ തിരികെ പിടിച്ച തൻവിയും ഭർത്താവ് യോജിക്കും ഇപ്പോൾ ജീവിതത്തിൽ പുതിയ സന്തോഷങ്ങളുടേതു കൂടിയാണ്.
ദിയ കൃഷ്ണയുടെയും അഹാന കൃഷ്ണയുടേയും വ്ലോഗുകളിലൂടെയാണ് സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ കൂടിയായ തൻവി സുധീർ ഘോഷ് പ്രേക്ഷകർക്ക് സുപരിചിതയായത്.