ADVERTISEMENT

ഒരു അനാവശ്യ അഭ്യൂഹം കാരണം താനും കുടുംബവും നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞ് സീരിയൽ താരം അശ്വതി. ഈ ഒരു ഗോസിപ്പ് കാരണം തനിക്ക് ഒരു മിസ്‌കാരി പോലും ഉണ്ടായി എന്നാണ് അശ്വതി പറയുന്നത്.

കാന്‍സര്‍ ബാധിച്ച് അച്ഛന്‍ മരിച്ചതിന് പിന്നാലെയാണ് ചെറിയൊരു ബ്രേക്ക് എടുത്തത്. മൂന്ന് മാസത്തോളം ആക്ടീവ് അല്ലായിരുന്നു. അതിന് ശേഷം ഈ അവസ്ഥയില്‍ നിന്നൊന്ന് മാറണം, എന്‍ഗേജ്ഡ് ആകണം എന്നു കരുതിയാണ് വീണ്ടും പ്രൊജക്ടുകള്‍ ചെയ്യാന്‍ തീരുമാനിച്ചത്. പക്ഷേ, ഇന്‍ക്വയറി നടത്തുമ്പോഴാണ് ഈ ഗോസിപ്പുകള്‍ പ്രചരിച്ചത്. അവസരങ്ങൾ നഷ്ടപ്പെട്ടു. അങ്ങനെയാണ് ഒരു വരുമാനം എന്ന നിലയില്‍ ഓണ്‍ലൈന്‍ ബിസിനസ് ആരംഭിച്ചത്. വൈകാതെ വീണ്ടും അവസരങ്ങൾ ലഭിച്ചു. പക്ഷേ, അപ്പോഴും ചിലർ അനാവശ്യമായി കഥകള്‍ പ്രചരിപ്പിച്ചു. ഇപ്പോൾ കാര്യങ്ങളെല്ലാം ശരിയായി. സന്തോഷത്തോടെ മുന്നോട്ടു പോകുന്നു എന്നാണ് അശ്വതി പറയുന്നത്.

ADVERTISEMENT

കഴിഞ്ഞ ദിവസം അശ്വതിയുടെ ഭർത്താവും നടനുമായ രാഹുലും സമാനമായ അനുഭവം പങ്കുവച്ച് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. രാഹുലിനെ വര്‍ക്കിന് വിളിച്ചാല്‍ ഭാര്യ അശ്വതി പ്രശ്‌നമുണ്ടാക്കും, മറ്റൊരു നടിക്കൊപ്പം അഭിനയിക്കുന്നത് അശ്വതിക്ക് ഇഷ്ടമല്ല, പൊസ്സസ്സീവാണ്, പ്രശ്‌നക്കാരിയാണ്, ഇതെല്ലാം അവഗണിച്ച് രാഹുലിനെ വര്‍ക്കിന് എടുത്താല്‍ പാതിയില്‍ വച്ച് നടന്‍ ആ പ്രൊജക്ട് ഉപേക്ഷിക്കും എന്ന തരത്തിലായിരുന്നുവത്രെ ഗോസിപ്പുകള്‍. അത് കാരണം വര്‍ക്കില്ലാതെ ഏറെ ബുദ്ധിമുട്ടി. പക്ഷേ, ഇപ്പോള്‍ രണ്ട് പേര്‍ക്കും രണ്ട് പ്രൊജക്ടുകള്‍ കിട്ടിയിട്ടുണ്ട്. അതുമായി മുന്നോട്ടു പോകുന്ന അവസ്ഥയിലും ഈ ഗോസിപ്പുകള്‍ ശക്തമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ പ്രതികരണവുമായി എത്തിയത്.

ADVERTISEMENT
Serial Actress Ashwathi Shares Her Ordeal with Unfounded Rumors:

Ashwathi, a serial actress, has opened up about the difficulties she and her family faced due to an unnecessary rumor, which even led to a miscarriage. The baseless gossip caused her to lose career opportunities, forcing her to start an online business for income, before she eventually found new projects and happiness.

ADVERTISEMENT
ADVERTISEMENT