‘നിനക്കുള്ള പിറന്നാൾ ആശംസ വൈകി, നീ പിണങ്ങില്ല എന്നറിയാം...’: ഹൃദയസ്പർശിയായ കുറിപ്പ് Seema G Nair Remembers Late Actress Saranya Sasi on Her Birthday
Mail This Article
കാൻസറിനോടു പൊരുതി അകാലത്തിൽ വിടപറഞ്ഞ നടി ശരണ്യ ശശിയുടെ ഓർമകളിൽ നടി സീമ ജി.നായർ. ശരണ്യയുടെ പിറന്നാൾ ദിനത്തിലാണ് താരം ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
‘Good evening ഇന്ന് നിന്റെ പിറന്നാളാണ്, മാർച്ച് 15(മീനം 1), രാവിലെ ഇടേണ്ട പോസ്റ്റാണ്, ഇന്നലെ നിന്റെ ചേച്ചിയമ്മ ഒരു പോസ്റ്റിട്ടിരുന്നു, രെഞ്ചുവിന് സഹായം ചോദിച്ചുകൊണ്ട്, അതിന്റെ ബാക്കി എന്നോണം ഇന്നൊരു പോസ്റ്റ് രാവിലെ പോകേണ്ടി വന്നു, അതുകൊണ്ട് നിനക്കുള്ള പിറന്നാൾ ആശംസ വൈകി, നീ പിണങ്ങില്ല എന്നറിയാം, കാരണം മറ്റൊരാളെ സഹായിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു നിന്റെ ചേച്ചിയമ്മ, HAPPY BIRTHDAY MOLE..നീ സ്വർഗത്തിൽ ഇരുന്നു പിറന്നാൾ ആഘോഷിക്കുകയാണെന്നറിയാം, miss you ,love you’ എന്നാണ് സീമ കുറിച്ചത്.
2021 ഓഗസ്റ്റ് ഒമ്പതിനാണ് ട്യൂമര്‍ ബാധിതയായി ശരണ്യ മരണപ്പെട്ടത്. ഇരുപത്തിയഞ്ച് വയസ് ആയിരുന്നു. രോഗം തിരിച്ചറിഞ്ഞ നിമിഷം മുതൽ ശരണ്യയ്ക്കും കുടുംബത്തിനും സാമ്പത്തികമായും മാനസികമായും പിന്തുണ നൽകി ഒപ്പം നിന്നത് സീമ ജി. നായരായിരുന്നു.