ADVERTISEMENT

ജീവിതപങ്കാളിയും നടനുമായ ജിഷിൻ മോഹനൊപ്പമുള്ള മനോഹരചിത്രങ്ങൾ പങ്കുവച്ച് നടി അമേയ നായർ. ഇങ്ങനെയൊരു പ്രാന്തൻ വായിനോക്കിയേ ആണല്ലോ ഈശ്വരാ..,, എനിക്ക് കിട്ടിയത് എന്നാണ് ചിത്രങ്ങൾക്കൊപ്പം അമേയ കുറിച്ചത്. രണ്ടാളും സ്‌റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ.

രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ ലഭിക്കുന്നത്. ‘സൈക്കോ വിനയനെ സൂക്ഷിക്കണം. ചിലപ്പോൾ വേലി ചാടി കളയും. ഇപ്പോഴും വായ് നോട്ടം ഉണ്ടോ...’എന്നാണ് ഒരാൾ കമന്റിട്ടത്. ഇതിന്, ‘വേലി ചാടിയ പശുവിനെ കൊലുകൊണ്ട് കുത്തി തള്ളിയിടും’ എന്നാണ് അമേയയുടെ മറുപടി.

ADVERTISEMENT

‘നിങ്ങൾ രണ്ടുപേർക്കും ഇരട്ട കുട്ടികൾ ജനിക്കട്ടെ. സൈക്കോ വിനയൻ. ആയതുകൊണ്ട് പെൺകുട്ടിയെ ഇഷ്ടപ്പെടുമോ എന്നറിയില്ല ക്ഷമിക്കണം എന്നാൽ ആൺകുട്ടി ആകട്ടെ’ എന്ന കമന്റിന്, ‘പെണ്ണ് മതി’ എന്നാണ് അമേയയുടെ മറുപടി.

അമേയയുടെ പോസ്റ്റ് ഇതിനകം വൈറലാണ്.

ADVERTISEMENT
Ameya Nair's Adorable Photos with Husband Jishin Mohan:

Ameya Nair shared beautiful pictures with her husband and actor Jishin Mohan, affectionately calling him a 'crazy admirer' in her caption. The couple looked stylish in the photos, attracting numerous engaging and humorous comments from netizens.

ADVERTISEMENT
ADVERTISEMENT