ജീവിതത്തില് വെട്ടം കൊണ്ടുവന്ന ആൾ രേണു ആണോ ? ‘അയ്യോ’ എന്ന് തൊഴുകയ്യോടെ ചിരിച്ച് കിച്ചു Kichu Rahul Das: A Rising Star Following in His Father's Footsteps
Mail This Article
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മകനാണ് കിച്ചു എന്ന രാഹുൽ ദാസ്. സുധിയുടെ ആദ്യവിവാഹബന്ധത്തിലെ മകനാണ് കിച്ചു. കിച്ചുവിന്റെ കുട്ടിക്കാലത്തേ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീടാണ് സുധി രേണുവിനെ വിവാഹം കഴിച്ചത്. സ്വന്തം മകനെപ്പോലെയാണ് രേണു കിച്ചുവിനെ വളർത്തിയതും. എന്നാൽ അപ്രതീക്ഷിതമായി സുധി മരണപ്പെട്ടത് കുടുംബത്തെ ആകെ ഉലച്ചു. വൈകാതെ രേണു അഭിനയരംഗത്തേക്കെത്തി. കിച്ചുവും കലാകാരനാണ്. പാട്ടും മിമിക്രിയുമാണ് കിച്ചുവിന്റെ മേഖല. ഇപ്പോൾ റാപ്പ് സോങ്ങുകൾ പാടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട് കിച്ചു. വലിയ ഒരു കൂട്ടം ആരാധകരും കിച്ചുവിനുണ്ട്.
ഇപ്പോഴിതാ, കിച്ചുവിന്റെ പുതിയൊരു പാട്ടും അതിന്റെ ഇൻട്രോ പോലെ കിച്ചു പറഞ്ഞതുമാണ് ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം ഗബ്രിയുടെ രാവാണോ എന്ന ഗാനമാണ് കിച്ചു ആലപിച്ചത്. എന്റെ ലൈഫിൽ ഞാൻ ഭയങ്കരമായ ഇരുട്ടത്ത് നടന്ന സമയത്ത് എന്റെ ലൈഫിലേക്ക് വെട്ടം കൊണ്ടുവന്ന ഒരാളുണ്ടെന്നും അയാൾക്ക് വേണ്ടി ഞാൻ ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നുമാണ് ഇൻട്രോയിൽ കിച്ചു പറഞ്ഞത്.
ആ വ്യക്തി രേണുവാണോയെന്നാണ് ചിലർ ചോദിച്ചത്. അതിന്,‘അയ്യോ’ എന്ന് എഴുതി തൊഴുകയ്യും സ്മൈലിയുമാണ് കിച്ചു മറുപടിയായി കുറിച്ചത്. പ്രണയിനി ഉണ്ടോ ? അതാണോ ഇങ്ങനൊരു ഗാനം ആലപിച്ചത് ? എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. മണിക്കൂറുകൾക്കുള്ളിൽ വിഡിയോ 10 ലക്ഷം കാഴ്ചക്കാരെ നേടി. വേടന്റെ റാപ്പ് പാടിയപ്പോഴും 10 ലക്ഷം വ്യൂസ് കിച്ചുവിന് ലഭിച്ചിരുന്നു.
കിച്ചുവിനെ അഭിനന്ദിച്ചും പ്രോത്സാഹിപ്പിച്ചും നിരവധിയാളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.