‘ബന്ധം വേർപിരിയും മുൻപ് കണക്ഷൻ കൊടുക്കാൻ തീരുമാനിച്ചു... ആ കൃത്യം ഇന്നലെ അങ്ങ് ചെയ്തു’: രസികൻ കുറിപ്പുമായി അരവിന്ദ് കൃഷ്ണൻ Tips from Aravind Krishnan on Hair Loss Treatment
Mail This Article
ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്യുന്നതിന്റെ വിശേഷങ്ങൾ പങ്കുവച്ച് നടി ശരണ്യ മോഹന്റെ ഭർത്താവും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനുമായ അരവിന്ദ് കൃഷ്ണൻ. ഹെയർ ട്രാൻസ്പ്ലാന്റേഷൻ ആരംഭിച്ചതിന്റെ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘നെറ്റിയും ഹെയർ ലൈനും ആയുള്ള ബന്ധം വേർപിരിയും മുൻപ് കണക്ഷൻ കൊടുക്കാൻ തീരുമാനിച്ചു.. ധൈര്യം ഇച്ചിരി കൂടുതൽ ആയതു കൊണ്ട് 3-4 അപ്പോയിന്‍റ്മെൻറ് പറഞ്ഞു വച്ചു അവസാനം ഇന്നലെ ഞാൻ renewaestheticsൽ എത്തി ചേർന്ന്. ദീപു അളിയൻ വേദനിപ്പിക്കൂല എന്ന് വിശ്വാസത്തിൽ എടുത്തു കൊണ്ട് അങ്ങനെ ആ കൃത്യം ഇന്നലെ അങ്ങ് ചെയ്തു!! ഇനി ദശമൂലം ദാമുവിനെ പോലെ ലോറി കട്ടോണ്ടു വന്നപ്പോൾ ആക്‌സിഡന്‍റ് ആയപ്പോൾ കെട്ടിയ കെട്ട് ആണോ എന്ന് ചോദിക്കണ്ട.. പുറകിൽ നിന്നും ഗ്രാഫ്റ്റ് എടുത്തത് കൊണ്ട് ഡ്രസ്സിങ് വച്ചിട്ടുണ്ട്.
ഒരു കാര്യം കൂടി പറഞ്ഞിട്ട് പോകാം... മുടി പോയി തുടങ്ങുമ്പോഴേ ഫിക്സ് ചെയ്യാൻ നോക്കുക.. പോയിട്ട് വയ്ക്കാം എന്ന് പറഞ്ഞാൽ ഹെൽത്തി ഗ്രാഫ്റ്റ് കിട്ടുകയും ഇല്ല റേറ്റ് നല്ലോണം കൂടുകയും ചെയ്യും!!വീഡിയോ പുറകെ
അപ്പോൾ ഇനി കാർകൂന്തളം ആകും എന്ന പ്രതീക്ഷയിൽ.. ‘പുതിയ മുഖോം’ വരും! വരാതിരിക്കില്ല!! വരുമല്ലോ അല്ലെ! deepu_sati’ എന്നാണ് ചിത്രത്തിനൊപ്പം അരവിന്ദ് കൃഷ്ണൻ കുറിച്ചത്.
രസികൻ കമന്റുകളാണ് അരവിന്ദിന്റെ പോസ്റ്റിനു താഴെ വരുന്നത്.