ADVERTISEMENT

ഭര്‍ത്താവ് സുനിച്ചനുമായി തനിക്ക് ഒരു കോൺടാക്ടുമില്ലെന്നും നിയമപരമായി വേർപിരിഞ്ഞിട്ടില്ലെങ്കിലും വീണ്ടും ഒരുമിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള സംസാരം ഉണ്ടായിട്ടില്ലെന്നും നടി മഞ്ജു പത്രോസ്.

‘സുനിച്ചനുമായി എനിക്ക് ഒരു കോൺടാക്ടുമില്ല. മോനെ അദ്ദേഹം വിളിക്കും, സംസാരിക്കും. അവൻ കാണാൻ പോകാറുമുണ്ട്. അതൊന്നും ഇല്ലാതാക്കാൻ ‍ഞാൻ ആരുമല്ല. നിയമപരമായി വേർപിരിഞ്ഞിട്ടില്ല. വീണ്ടും ഒരുമിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള സംസാരവും ഉണ്ടായിട്ടില്ല. മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരുപാട് കാലമൊന്നും ജീവിക്കാൻ പറ്റില്ല. അപ്പോഴേക്കും നമ്മുടെ കിളിയൊക്കെ പാറിപ്പോകും. മനസിന് തൃപ്തി തരുന്നത് ചെയ്യുക. മറ്റുള്ളവർക്ക് ഉപദ്രവമാകരുത്. പിന്നെ എന്റെ മകൻ നാളെ എന്റെ പേരിൽ എവിടേയും തലകുനിക്കരുതെന്ന നിർബന്ധ ബുദ്ധിയും എനിക്കുണ്ട്’ എന്നാണ് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ മഞ്ജു പത്രോസ് പറഞ്ഞത്.

ADVERTISEMENT

‍പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടിയാണ് മഞ്ജു പത്രോസ്.

ADVERTISEMENT
Manju Pathrose on Relationship Status with Sunichan:

Manju Pathrose, a familiar face in Malayalam cinema, has clarified her current relationship status with her husband Sunichan. She stated that she has no contact with him, and while they are not legally separated, there have been no discussions about reconciliation.

ADVERTISEMENT
ADVERTISEMENT