ADVERTISEMENT

അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടിയും അവതാരകയുമായ പേളി മാണി.

‘ജന്മദിനാശംസകള്‍ ഡാഡി! എന്റെ ഹീറോ, എന്റെ ഗുരു, എന്റെ ആജീവനാന്ത സുഹൃത്ത്, എന്റെ വഴികാട്ടി. ഇന്ന് ഞാന്‍ എന്തായിരിക്കുന്നുവോ അത് അങ്ങു കാരണമാണ്. എന്നെ വേദനിപ്പിച്ചവരെ സ്‌നേഹിക്കാനും... എന്റെ വിജയത്തേക്കാള്‍ അപരിചിതരുടെ വിജയങ്ങളില്‍ സന്തോഷിക്കാനും... ലോകത്തെ സ്‌നേഹത്തോടെ നോക്കിക്കാണാനും അങ്ങ് എന്നെ പഠിപ്പിച്ചു, കാരണം അതല്ലേ ശരിയായ വഴി.

ADVERTISEMENT

ലോകത്ത് മറ്റാരും എന്നെ വിശ്വസിക്കാത്തപ്പോഴും എന്നില്‍ വിശ്വസിക്കാന്‍ അങ്ങ് എന്നോട് പറഞ്ഞു. പ്രതിസന്ധികളിലും മുന്നോട്ട് നീങ്ങാന്‍ അങ്ങ് എന്നെ പഠിപ്പിച്ചു. അങ്ങ് എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം അങ്ങയുടെ അറിവുകളും വാക്കുകളുമാണ്. അവയാണ് ഇന്ന് എന്റെ ഏറ്റവും വലിയ സമ്പാദ്യം. അത് ഈ ലോകവുമായി പങ്കുവെക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഡാഡി, ഞാന്‍ അങ്ങയെ ഒരുപാട് സ്‌നേഹിക്കുന്നു. അങ്ങയുടെ മകളായി ജനിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു’ എന്നാണ് അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി കുറിച്ചത്. നിരവധി ആരാധകരാണ് പേളിയുടെ പോസ്റ്റിന് താഴെ അച്ഛന് പിറന്നാള്‍ ആശംസകളുമായി എത്തുന്നത്.

നടി, അവതാരക, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് സുപരിചിതയാണ് പേളി മാണി.

ADVERTISEMENT
Pearle Maaney's Touching Birthday Message for Her Father:

Pearle Maaney's heartfelt birthday wishes for her father highlight his profound influence on her life, shaping her into the person she is today. She expresses deep gratitude for his teachings on love, empathy, and resilience, cherishing his wisdom as her greatest treasure.

ADVERTISEMENT
ADVERTISEMENT