ADVERTISEMENT

താൻ ആഗ്രഹിച്ചതെല്ലാം ജീവിതത്തിൽ സ്വന്തമാക്കിയെന്നും എന്നാല്‍ ഉള്ളിൽ ഒട്ടും സന്തോഷം കണ്ടെത്താൻ കഴിയുന്നില്ലെന്നും നടി ശ്രീവിദ്യ മുല്ലച്ചേരി.

എന്നെ അറിയാവുന്നവരെല്ലാം പറയാറുള്ളത് ഞാൻ എപ്പോഴും ഹാപ്പി ആണെന്നാണ്. ലോകം ഇടിഞ്ഞുവീണാലും എനിക്കൊരു കുഴപ്പവുമില്ലെന്ന് അമ്മ പോലും പറയാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്റെ അവസ്ഥ അതല്ല. വീട് വച്ചു, വർക്ക് ലൈഫ് മികച്ച രീതിയിൽ പോകുന്നു, പുതിയൊരു ഷോയിൽ ജോയിൻ ചെയ്യുന്നു. ഇതെല്ലാം ഞാൻ ആഗ്രഹിച്ചതാണ്. പക്ഷേ ഇതൊന്നും ആസ്വദിക്കാൻ എനിക്ക് പറ്റുന്നില്ല. ശരീരമാണെങ്കിലും മനസാണെങ്കിലും ഇതിനെയൊന്നും സ്വീകരിക്കുന്നില്ല. ഇതിനൊരു പരിഹാരമുണ്ടെങ്കിൽ ആരെങ്കിലും പറഞ്ഞുതരണമെന്നാണ് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിൽ താരം പറയുന്നത്.

ADVERTISEMENT

വിഡിയോ പങ്കുവച്ചതിനു പിന്നാലെ ശ്രീവിദ്യയ്ക്ക് ആശ്വാസവാക്കുകളുമായി നിരവധിയാളുകൾ എത്തി. നമുക്ക് സെറ്റ് ആക്കാം വാവേ എന്നാണ് ഭര്‍ത്താവ് രാഹുല്‍ രാമചന്ദ്രന്റെ കമന്‍റ്.

ജീവിതത്തിൽ ഓടിത്തീർക്കുന്നതിനിടയിൽ പലരും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകാറുണ്ടെന്നും, എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം എന്ന ഡൂയിങ്ങ് മോഡിൽ നിന്നു മാറി അൽപം പതുക്കെയാകുന്ന സ്ലോ മോഡിലേക്ക് മാറണമെന്നും നടിയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്ത് നിർദ്ദേശിച്ചു. ഇതിനായി പ്രൊഫഷനൽ തെറാപ്പി തേടുന്നത് ഗുണം ചെയ്യുമെന്നും അശ്വതി കൂട്ടിച്ചേർത്തു.

ADVERTISEMENT

ശ്രീവിദ്യയുടെ ഈ തുറന്നുപറച്ചിൽ ഇതിനോടകം ചർച്ചയാണ്.

Sreevidya Mullacherry Opens Up About Unhappiness Amidst Success:

Actress Sreevidya Mullacherry expresses her internal struggles with a lack of happiness despite achieving her life goals. She is seeking solutions for this emotional disconnect and has received support and advice from her husband and life coach Aswathy Sreekanth.

ADVERTISEMENT
ADVERTISEMENT