‘ഒരുപാട് വേദനയുണ്ട്...പല രാത്രികൾ എനിക്ക് ഉറക്കം തന്നെ നഷ്ടപ്പെട്ട ഒരവസ്ഥയായിരുന്നു... പക്ഷെ...’: വിഷ്ണു മരിക്കും എന്ന് ഉറപ്പായതുകൊണ്ടാണ് നരേൻ ജനിച്ചതെന്ന് പ്രബിൻ Kudumbashree Sharada Actor Prabin Addresses Vishnu's Exit
Mail This Article
സീരിയല്‍പ്രേമികളുടെ ഇഷ്ട പരമ്പരകളിലൊന്നാണ് കുടുംബശ്രീ ശാരദ. അപ്രതീക്ഷിത വഴിത്തിരിവുകളുമായി മുന്നേറുന്ന പരമ്പരയിലെ നായക കഥാപാത്രമായ വിഷ്ണുവിനെ അവതരിപ്പിച്ചത് സീരിയല്‍പ്രേമികളുടെ പ്രിയതാരമായ പ്രബിനാണ്. വിഷ്ണു ഇടയ്ക്ക് വച്ച് പരമ്പരയില്‍ നിന്നു അപ്രത്യക്ഷനായി. വിഷ്ണുവിനെന്താണ് സംഭവിച്ചത്, ഇനി വരില്ലേയെന്ന ചോദ്യം ഉയർന്നതോടെ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവിലൂടെ താരം ഇതേക്കുറിച്ച് സംസാരിച്ചു. ഇപ്പോഴിതാ, ഇതുമായി ബന്ധപ്പെട്ട് താരം പങ്കുവച്ച ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. പ്രബിന്റെ അസാന്നിധ്യത്തിന്റെ വിഷമം പങ്കുവയ്ക്കുന്നവർക്കുള്ള മറുപടിയാണ് താരത്തിന്റെ കുറിപ്പ്.
‘ഈ video ഞാൻ കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു...എന്ത് എഴുതണം എന്നറിയില്ല...ഒരുപാട് വേദനയുണ്ട് എങ്കിലും ഒരു കലാകാരൻ എന്ന രീതിയിൽ ഞാൻ ഭാഗ്യംചെയ്തവനാണ്...
എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും എന്നിക്കു വാക്കുകൾ ഇല്ല. വിഷ്ണു എന്ന കഥാപാത്രം വിട്ടുപിരിയുന്നതിൽ ഒരുപാട് വേദന ഉണ്ട്, പല രാത്രികൾ എന്നിക്കു ഉറക്കം തന്നെ നഷ്ടപ്പെട്ട ഒരവസ്ഥയായിരുന്നു പക്ഷെ...
എന്നെ കുറച്ചെങ്കിലും ഇഷ്ടപെടുന്ന സഹോദരി സഹോദരന്മാർ... എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് അമ്മമാർ...വിഷ്ണു എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ട കുരുന്നു കുട്ടികൾ... ഇവരുടെയെല്ലാം വിഷമങ്ങൾ കേട്ട് ഒരുപാട് സങ്കടം തോന്നി.. വിഷ്ണുവിനെ വളർത്തിയത് നിങ്ങൾ പ്രേക്ഷകരാണ്...
നിങ്ങൾ തന്ന പിന്തുണയാണ് എനിക്കും, കുടുംബശ്രീ ശാരദയിലെ അണിയറ പ്രവർത്തകർക്കും വിഷ്ണു എന്ന കഥാപാത്രത്തിന് കുറച്ചെങ്കിലും നീധി പുലർത്താൻ സാധിച്ചത്
കുടുംബശ്രീ ശാരതിയിലെ എല്ലാ അംഗങ്ങളെയും ഞാൻ ഓർത്തുപോവുന്നു... ഒരുപാട് നന്ദി
വിഷ്ണുവിന് നിങ്ങൾ തന്ന സ്നേഹത്തിനു ഒരുപാട് ഒരുപാട് നന്ദി....ഇനിയും പല കഥാപാത്രങ്ങളായി നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരും.. അത് നല്ലതാണെങ്കിൽ മാത്രം...നിങ്ങളെ എന്റെർറ്റൈൻ ചെയുന്നെങ്കിൽ മാത്രം...നിങ്ങൾ വിഷ്ണു എന്ന കഥാപാത്രത്തിന് കൊടുത്ത പിന്തുണ നരേൻ എന്ന കഥപ്പാത്രത്തിനും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...
(ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ... നരേൻ ജനിച്ചതുകൊണ്ടല്ല വിഷ്ണു മരിച്ചത്... വിഷ്ണു മരിക്കും എന്ന് ഉറപ്പായതുകൊണ്ടാണ് നരേൻ ജനിച്ചത്
നന്ദി.... സ്നേഹിച്ചവർക്കും കുറ്റപ്പെടുത്തിയവർക്കും
കൂടെനിന്നവർക്കും’ എന്നാണ് താരം കുറിച്ചത്.
നിരവധിയാളുകളാണ് പോസ്റ്റിനു താഴെ സ്നേഹം അറിയിച്ച് എത്തുന്നത്.