ADVERTISEMENT

മകന്റെ ജന്മദിനത്തോടനുബന്ധിച്ച് വരദ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

‘എന്റെ സന്തോഷം, സമാധാനം, ധൈര്യം, സ്നേഹം...എല്ലാം ദേ ഈ നിൽക്കുന്ന ചെക്കനാണ്.. അവനു മനസ്സിലായില്ലെങ്കിൽ പോലും ഞാൻ വിഷമിച്ചിരിക്കുന്ന കണ്ടാൽ ആശ്വസിപ്പിക്കുന്ന, ഉമ്മകൾ തന്നു വീർപ്പു മുട്ടിച്ച് എന്തിനു വിഷമിച്ചു എന്ന് പോലും എന്നെ കൺഫ്യൂഷൻ ആക്കുന്ന, എന്നെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്ന, നിർത്താതെ ചോദ്യങ്ങൾ ചോദിക്കുന്ന, വിശേഷങ്ങൾ പറയുന്ന, ഓരോ ദിവസവും ഓരോ രീതികൾ കണ്ട് പിടിച്ചു ശല്യം ചെയ്യുന്ന, ഒത്തിരി കുരുത്തക്കേടുകൾ ചെയ്യുന്ന എന്റെ സൽപുത്രൻ.. ജീവിതത്തിൽ ഒറ്റക്കാണെന്നു ഒരു നിമിഷം പോലും തോന്നിപ്പിക്കാത്തതും ഇവൻ തന്നെയാട്ടോ..

ADVERTISEMENT

Birthday ആയിട്ട് ഒരു 3 days trip ആവാമെന്ന് കരുതി ഇറങ്ങിയതാ family ആയിട്ട്.. മനോഹരമായ യാത്രയായിരുന്നു.. താമസം റിസോർട്ടിലും.. ഈ റിസോർട്ടിലെ എല്ലാവർക്കും ഒത്തിരി നന്ദി.. പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു ഓരോ ദിവസവും.. യാത്രയും ആഘോഷവും എല്ലാം കഴിഞ്ഞ് ഇപ്പോഴാണ് ഫോട്ടോസ് post ചെയ്യാൻ സമയം കിട്ടിയത്..

ഒരു സാഹചര്യത്തിലും കൈവിട്ടു കളയാതെ കൂടെ നിന്നവർക്കും എന്നും സ്നേഹിക്കുന്നവർക്കും ഒത്തിരി നന്ദി...സ്നേഹം...’ എന്നാണ് മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് വരദ കുറിച്ചത്.

ADVERTISEMENT

സിനിമ-സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് വരദ.

Varada Celebrates Son's Birthday with Heartfelt Social Media Post:

Varada's heartfelt social media post celebrating her son's birthday has garnered significant attention. She expresses her immense love and gratitude for her son, highlighting his role as her joy, peace, courage, and love, and describing their recent memorable family trip to a resort.

ADVERTISEMENT
ADVERTISEMENT