‘എപ്പോഴും മടിയില്‍...കഴുത കാമം കരഞ്ഞു തീര്‍ക്കും പോലെ ഉമ്മ വച്ചു തീര്‍ക്കുവാണോ’: അധിക്ഷേപ കമന്റുകൾക്ക് മറുപടിയുമായി യദുവും ജ്യോതികയും Yadu and Jyothika Respond to Hateful Comments
Mail This Article
തങ്ങൾക്കെതിരെ അധിക്ഷേപ കമന്റുകളുമായി എത്തിയവർക്ക് മറുപടിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആയ യദുവും ജ്യോതികയും. ‘നിങ്ങള്‍ക്ക് വേറെ പണിയില്ലേ’ എന്ന ഒരാളുടെ ചോദ്യത്തിന് ‘ഇപ്പോള്‍ എന്തായാലും പണിക്ക് പോവാനൊന്നും തോന്നുന്നില്ല’ എന്നാണ് യദു പറഞ്ഞത്. ‘ഇപ്പോള്‍ ആവശ്യത്തില്‍ കൂടുതല്‍ പണിയുണ്ട്. നല്ല രീതിയില്‍ ചോദിക്കുന്നവരോടാണെങ്കില്‍, യൂട്യൂബ് വിഡിയോ ഒരു ജോലിയായാണ് കാണുന്നത്. ഒരു വിഡിയോയുടെ പുറകിലെ എഫേര്‍ട്ട് എത്രയാണെന്ന് നിങ്ങള്‍ അറിയുന്നില്ല. വീല്‍ ചെയറിലായതിനാല്‍ പല കാര്യങ്ങളിലും നല്ല ബുദ്ധിമുട്ടാണ് എനിക്ക്. ജ്യോയ്ക്കാണെങ്കില്‍ സാരി ബിസിനസുണ്ട്’.– യദു പറയുന്നു. ‘വാടക വീട്ടിലാണ് താമസിക്കുന്നത്. മൂന്ന് വീലുള്ള ബെന്‍സാണ് ആകെ സ്വന്തമായുള്ളത്. എന്നാല്‍ ഞങ്ങള്‍ ഭയങ്കര സമ്പത്തുള്ളവരാണെന്നാണ് പലരും വിചാരിക്കുന്നത്. ഞങ്ങളുടെ കാര്യം ബുദ്ധിമുട്ടില്ലാതെ നടന്ന് പോവാനുള്ള വരുമാനം കിട്ടുന്നുണ്ട്. വിഡിയോ തുടങ്ങിയ കാലം മുതല്‍ വരുന്ന കമന്റാണ് ജ്യോതിക എന്തിനാണ് യദുവിന്റെ മടിയില്‍ ഇരിക്കുന്നതെന്ന്. എന്റെ മടിയില്‍ പിന്നെയാരാണ് ഇരിക്കേണ്ടത്. അതില്‍ എനിക്കില്ലാത്ത ബുദ്ധിമുട്ട് നിങ്ങള്‍ക്കെന്തിനാണ്. എന്റെ മടിയില്‍ നിന്നും അവളെ മാറ്റിയിരുത്താന്‍ എനിക്ക് തോന്നിയിട്ടില്ല’.– യദു പറയുന്നു.
‘കഴുത കാമം കരഞ്ഞ് തീര്‍ക്കും എന്ന് പറഞ്ഞ പോലെ ഉമ്മ വച്ച് തീര്‍ക്കുവാണോ’ എന്നാണ് ഒരാള്‍ കമന്റിട്ടത്. ‘ഇതിലൊക്കെ എന്താണ് പറയേണ്ടത്. ഞങ്ങളുടെ വിഡിയോ കാണാനിഷ്ടമില്ലെങ്കില്‍ നിങ്ങള്‍ക്ക് കാണാതെയിരിക്കാം. ബ്ലോക്ക് ചെയ്യാം. എന്തിനാണ് ഇഷ്ടമില്ലാത്ത വിഡിയോകള്‍ കാണുന്നത്. ഞങ്ങളെ ഇഷ്ടപ്പെടുന്ന കുറേപേരുണ്ട്. അവരെയും വെറുപ്പിക്കരുത് നിങ്ങള്‍. നെഗറ്റീവ് കമന്റുകളിലൂടെ റീച്ച് കൂടും. പിന്നെയും അത് തന്നെ ചെയ്യുന്നവരുണ്ട്. താല്‍പര്യമില്ലെങ്കില്‍ അത് സ്‌കിപ്പ് ചെയ്യാമല്ലോ, എന്തിനാണ് നിരന്തരമായി നെഗറ്റീവ് പറയുന്നത്. നമ്മളൊരു ഉമ്മ വച്ചാല്‍ അതിത്രയും വലിയ പ്രോബ്ലമാണോ’.– ഇരുവരും ചോദിക്കുന്നു.
ഇരുവരെയും പിന്തുണച്ച് നിരവധിയാളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.