‘ആകെ മുങ്ങിയാൽ പിന്നെ കുളിരില്ലല്ലോ’: സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് ജിഷിൻ മോഹൻ Jishin Mohan and Ameya Nair's Poolside Fun
Mail This Article
×
ജീവിതപങ്കാളിയും നടിയുമായ അമേയ നായർക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് നടൻ ജിഷിൻ മോഹൻ. ഇരുവരും ഒരു പൂളിൽ നീന്തുന്നതിന്റെ കാഴ്ചകളാണിവ.
‘ആകെ മുങ്ങിയാൽ പിന്നെ കുളിരില്ലല്ലോ’ എന്നാണ് പൊട്ടിച്ചിരിക്കുന്ന ഇമോജിയോടെ പോസ്റ്റിനൊപ്പം താരം കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
നടി വരദയുമായി പിരിഞ്ഞശേഷമാണ് ജിഷിന്റെ ജീവിതത്തിലേക്ക് അമേയ വരുന്നത്. വിവാഹമോചനശേഷം ലഹരിക്ക് അടിമപ്പെട്ട താൻ ജീവിതം വളരെ മോശമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നുവെന്നും അമേയ വന്നശേഷമാണ് ദുശീലങ്ങൾ മാറിയതെന്നും ജിഷിൻ തുറന്ന് പറഞ്ഞിട്ടുണ്ട്. വരദയുമായുള്ള ദാമ്പത്യത്തിൽ ജിഷിന് ഒരു മകനുണ്ട്.
Jishin Mohan and Ameya Nair's Poolside Fun: