‘നിങ്ങൾ പിരിഞ്ഞില്ലേ’ എന്ന ചോദ്യം വരാറുണ്ട്...മഞ്ജു പത്രോസുമായി കടുത്ത ശത്രുതയെന്നത് വെറും തെറ്റിദ്ധാരണ’: തുറന്നു പറഞ്ഞ് പ്രവീൺ Veruthe Alla Bharya Couple Praveen and Ranjini Share Untold Truths
Mail This Article
ജനപ്രിയ റിയാലിറ്റി ഷോ ‘വെറുതെ അല്ല ഭാര്യ’യിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ ദമ്പതികളാണ് പ്രവീണും രഞ്ജിനിയും. ഇപ്പോഴിതാ, ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ഷോയിൽ പ്രകടിപ്പിച്ച അമിത ദേഷ്യം കരിയറിനെയും വ്യക്തിജീവിതത്തെയും ദോഷകരമായി ബാധിച്ചുവെന്ന് പ്രവീൺ പറയുന്നു. ഷോയിൽ കാണുന്ന സ്വഭാവമാണ് പ്രൊഫഷനിലും എന്നു പലരും കരുതി. അത് വ്യക്തിപരമായി വലിയ വിഷമമുണ്ടാക്കിയെന്നും പ്രവീൺ. മഞ്ജു പത്രോസുമായി എനിക്ക് കടുത്ത ശത്രുതയാണെന്നത് വെറും തെറ്റിദ്ധാരണയാണ്. അവർ കഠിനാധ്വാനിയായ കലാകാരിയാണ്. ഷോയിലെ മത്സരബുദ്ധി മാത്രമായിരുന്നു അന്നുണ്ടായിരുന്നതെന്നും പ്രവീൺ വ്യക്തമാക്കി. ഷോയിൽ പങ്കെടുക്കുമ്പോൾ തങ്ങൾ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികളായിരുന്നുവെന്നും അതിന്റെ പക്വതയില്ലായ്മ അന്നുണ്ടായിരുന്നുവെന്നും രഞ്ജിനി പറയുന്നു.
ഇപ്പോഴും വിഡിയോകൾ പങ്കു വയ്ക്കുമ്പോൾ ‘നിങ്ങൾ പിരിഞ്ഞില്ലേ’ എന്ന ചോദ്യം വരാറുണ്ടെന്നു രഞ്ജിനി പറഞ്ഞു. പക്വതയോടെ ജീവിതത്തെ കാണാൻ തുടങ്ങിയെന്നും തങ്ങൾ സന്തോഷകരമായ ദാമ്പത്യം തുടരുകയാണെന്നും ഇരുവരും പറഞ്ഞു.