ADVERTISEMENT

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ആദ്യ വിവാഹബന്ധത്തിലെ മകനാണ് കിച്ചു എന്ന രാഹുൽദാസ്. രണ്ടാം ഭാര്യ രേണുവിലും സുധിക്കൊരു മകനുണ്ട്. രേണു ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. കിച്ചുവും സമൂഹമാധ്യമങ്ങളിൽ സജീവം. കാറപകടത്തിൽ കൊല്ലം സുധി മരണപ്പെട്ട ശേഷമാണ് രേണു അഭിനയരംഗത്തേക്ക് കടന്നത്.

കിച്ചു തന്റെ ജീവിതകഥ പങ്കുവച്ച വിഡിയോ വൈറലായിരുന്നു. ഇതിനു പിന്നാലെ രേണു സുധിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ് കെഎച്ച്ഡിഇസി. കിച്ചുവിന്റെയും സഹോദരന്റെയും പേരിൽ വീട് വച്ചു നൽകിയ സന്നദ്ധസംഘടനക്ക് നേതൃത്വം നൽകുന്നത് ഫിറോസ് ആണ്. കിച്ചുവിനു മറുപടി പറഞ്ഞ്, പൊട്ടിക്കരഞ്ഞു കൊണ്ടുള്ള വിഡിയോയുമായി രേണു സുധി രംഗത്തെത്തിയിരുന്നു. ഈ വിഡിയോ പങ്കുവച്ചാണ് ഫിറോസിന്റെ പ്രതികരണം.

ADVERTISEMENT

‘ഞങ്ങളുടെ ഒരു പൊട്ട തീരുമാനം ആയിരുന്നു ഇവരുടെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും ഒരു വീട്‌ നൽകുക എന്നത്‌. അതുകൊണ്ട്‌ എന്ത്‌ നേടിയെന്ന് ആർക്കും ഇന്നറിയില്ല. ചീത്തപ്പേരു കിട്ടി, മനസമാധാനം പോയി, വർക്കുകൾ കുറഞ്ഞു, കുറേ പേർ കളിയാക്കി, കുറേ പേർ തെറി വിളിച്ചു, ഒന്നു രണ്ടു തവണ പരാതിക്കാരൻ ആയി പോലീസ്‌ സ്റ്റേഷനിൽ കയറി, ഒരുപാട്‌ സൗഹ്യദങ്ങൾ ചാമ്പലായി പോയി, ഫാമിലി ലൈഫിലെ സ്വസ്ഥത വരെ പോയി. ഇനിയും, ഒരുപാട്‌ കാര്യങ്ങൾ കിച്ചുവിനു പറയാനുണ്ട്‌, ഇതുവരെ പറഞ്ഞതല്ല പറയാനുള്ളതാണ് അതിഭീകരം. ഇവരുടെ ഈ കരച്ചിൽ പോലും വെറും നാടകീയതയാണ്. ഇടയ്ക്ക്‌ അഭിനയിക്കുന്ന കഥാപാത്രങ്ങളിലെ ചില നിമിഷങ്ങൾ മാത്രമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നാണ് ഫിറോസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

അതേസമയം കിച്ചുവിന് പോക്കറ്റ് മണിക്കായി രേണു ലക്ഷങ്ങൾ അയച്ചു കൊടുക്കാറുണ്ടായിരുന്നുവെന്ന് ചിലർ വെളിപ്പെടുത്തിയതും സോഷ്യൽ മീഡിയയിൽ ചർച്ചയായി. കിച്ചുവിന്റെ അക്കൗണ്ടിലേക്ക് പൈസ അയച്ചതിന്റെ ഗൂഗിൾ പേ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് രേണുവിനെ പിന്തുണയ്ക്കുന്നവർ രംഗത്തെത്തിയത്. എന്നാൽ തുക എത്രയെന്നത് മായിച്ചിട്ടുമുണ്ട്. രേണു തനിക്ക് പൈസ അയയ്ക്കുന്ന കാര്യം സത്യമാണെന്ന് കിച്ചുവും ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്.

ADVERTISEMENT
Kollam Sudhi's Son Kichu and Stepmother Renuka in Controversy:

Kichu, the son of the late actor Kollam Sudhi, has been involved in a controversy following his father's passing. His stepmother, Renuka, is now a social media star, and Kichu recently shared a video about his life story, which has gone viral and led to Renuka facing sharp criticism from Firoz KHDECI, who leads a charity organization that built a house for Kichu and his brother. Renuka responded with a tearful video, which Firoz shared on Facebook, calling it 'mere theatricality' and claiming the crying was just a performance.

ADVERTISEMENT
ADVERTISEMENT