ADVERTISEMENT

ട്രഡീഷണല്‍ ലുക്കിലുള്ള പുത്തന്‍ ചിത്രങ്ങള്‍ പങ്കിട്ട് താരദമ്പതികളായ ജിഷിൻ മോഹനും അമേയ നായരും. കറുത്ത കരയുള്ള സെറ്റും മുണ്ടും കറുത്ത ബ്ലൗസുമണിഞ്ഞ് അമേയയും കറുത്ത ഷര്‍ട്ടും കറുത്ത കരയുള്ള മുണ്ടുമണിഞ്ഞ് ജിഷിനും നാടന്‍ ലുക്കിലാണ് ചിത്രങ്ങളില്‍.

‘അവളെത്തി... ഇനിപ്പോ ഞാൻ..ആ നാട്ടുമാഞ്ചോട്ടിൽ എങ്ങാനും പോയി ഇരുന്നു കുറച്ച് കാറ്റ് കൊള്ളട്ടെ... അവളായി അവളുടെ പാടം ആയി...’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ജിഷിൻ കുറിച്ചത്. ‘പാതിരാപ്പുള്ളുര്‍ന്നു...’ എന്ന ഗാനവും ബാക്ക്ഗ്രൗണ്ടില്‍ നല്‍കിയിട്ടുണ്ട്.

ADVERTISEMENT

നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകള്‍ കുറിച്ചിരിക്കുന്നത്. ‘ചേർന്ന് ഇരിക്കുമ്പോഴാണ് മനോഹരം...എന്നും ഇങ്ങനെ ഒരുമിച്ചു ഉണ്ടാവണം, എന്തു രസമാ രണ്ടുപേരും, പെര്‍ഫക്ട് മാച്ച്...’ എന്നാണ് ഒരാൾ കുറിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT