ADVERTISEMENT

കുടുംബകലഹങ്ങൾക്കിടയിൽ തന്റെ മകൻ ഋതുൽ രാജിന്റെ (റിതപ്പൻ) അവസ്ഥയെക്കുറിച്ച് ആരും ആലോചിക്കുന്നില്ലെന്ന് രേണു സുധി. ഇതുമായി ബന്ധപ്പെട്് തന്റെ സുഹൃത്ത് പങ്കുവച്ച ഒരു കുറിപ്പ് ഷെയർ ചെയ്തുകൊണ്ടാണ് രേണുവിന്റെ പോസ്റ്റ്.

‘ഇത് ഋതുൽ രാജ് എന്ന റിതപ്പൻ, സുധിയുടെ ഭാര്യ രേണുവും, നിങ്ങളെല്ലാവരും കൂടെ രേണുവിന്റെ കുറ്റവും കുറവും കിച്ചുവിന്റെ കുറ്റവും കുറവും നിരത്തുമ്പോൾ ആ രണ്ട് കൂടപ്പിറപ്പുകളെ ആണ് അകറ്റിയത്. ആ കുഞ്ഞിന് കിച്ചൂനെ ജീവനാ! തിരിച്ചും, കാശിനു വേണ്ടിയും സ്വയം ജയിക്കാൻ വേണ്ടിയും പലരും പലതും പറയുമ്പോൾ ആ കുഞ്ഞിനെ ആരും ഓർക്കുന്നില്ല. അവന്റെ കൂടെ വീടാ, അവന്റെ കൂടെ അച്ഛനാ സുധി! ആ ബന്ധം രേണുവിനുണ്ട്, രേണുവിന്റെ പേർസണൽ കാര്യത്തിൽ എത്ര ബന്ധം ഉണ്ടേലും ഞാൻ ഇടപെടാറില്ല. അത് അവരുടെ ഇഷ്ടം. കിച്ചുവിനെ ഒരിക്കൽ കണ്ടിരുന്നു ഡിസംബർ 25ന്, അവരുടെ വീട്ടിൽ വെച്ച്! അമ്മയും മോനും തമ്മിൽ പ്രശ്നവും ഉള്ളതായി കണ്ടില്ല. റിതപ്പൻ കിച്ചു ചേട്ടായി വരുമ്പോൾ ഒരുപാട് ഹാപ്പി ആണ്. അത് എല്ലാവരും കൂടെ ഇല്ലാതാക്കി. അല്ലാതെ രേണുവിനും കിച്ചുവിനും ഒന്നും സംഭവിച്ചിട്ടില്ല’ എന്നാണ് രേണുവിന്റെ സുഹൃത്ത് കുറിച്ചത്.

ADVERTISEMENT

‘എല്ലാ അവളുമാരും അവന്മാരും മറക്കുന്ന ഒരു പേര് - റിതപ്പൻ... കൊല്ലം സുധിയുടെ ഇളയ മകൻ. ഈ കുഞ്ഞിന്റെ സമാധാനം കളഞ്ഞപ്പോൾ നിനക്കൊക്കെ അടക്കമായല്ലോ!’ എന്നാണ് ഈ പോസ്റ്റ് പങ്കുവച്ച് രേണു സുധി കുറിച്ചത്.

രേണു സുധിയും കൊല്ലം സുധിയുടെ മൂത്തമകൻ കിച്ചുവും തമ്മിലുള്ള ബന്ധം ഇപ്പോൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രേണുവിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളും കിച്ചുവിന്റെ ചില വെളിപ്പെടുത്തലുകളുമാണ് ഈ പ്രശ്നങ്ങൾക്ക് പ്രധാന കാരണം.

ADVERTISEMENT
Renju Sudhi Speaks Out About Son's Distress in Family Feud:

Renju Sudhi highlights her son Rithul Raj's (Rithappan) distress amidst family disputes, emphasizing that his well-being is overlooked. She shared a friend's post detailing how the siblings, Rithul and Kichu, have been alienated, with Rithul's happiness tied to his brother Kichu, and questioning the motives of those creating discord.

ADVERTISEMENT
ADVERTISEMENT