ഇൻസ്റ്റഗ്രാമിൽ നിന്നു മാസം 1 കോടിയോളം രൂപ വരുമാനം! 25,000 സബ്സ്ക്രൈബർമാരെ സ്വന്തമാക്കി അശ്വിനി A Ashwini Hits 25,000 Subscribers on Instagram
Mail This Article
ഇൻസ്റ്റാഗ്രാമിൽ 25,000 സബ്സ്ക്രൈബർമാരെ സ്വന്തമാക്കി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എ അശ്വിനി. പർപ്പിൾ ഹാൽസിയോൺ എന്ന പേജിന്റെ ഉടമയാണ് അശ്വിനി. ഇൻസ്റ്റഗ്രാം ഫോളോവർമാരിൽ മുമ്പിലുള്ള പേളി മാണി, പ്രിയ വാരിയർ, അഹാന കൃഷ്ണ തുടങ്ങിയവരേക്കാളെല്ലാം സബ്സ്ക്രിപ്ഷനിൽ അശ്വിനിയാണ് മുമ്പിൽ.
യാത്ര, ഫാഷൻ, ജീവിതശൈലി എന്നിവയിലാണ് അശ്വിനിയുടെ കണ്ടന്റുകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉള്ളടക്കത്തിനെതിരേ ചില വിവാദങ്ങളും വിമർശനങ്ങളുമൊക്കെ ഉയരുന്നുണ്ടെങ്കിലും അതൊന്നും അവരുടെ ജനപ്രീതി കുറയ്ക്കുന്നില്ല. തന്റെ പെയ്ഡ് സബ്സ്ക്രൈബർമാരുടെ എണ്ണം 25,000 ആയെന്ന സന്തോഷം അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു. ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് ഇപ്പോൾഅശ്വിനി.