ADVERTISEMENT

പ്രായമാകുമ്പോൾ സ്ത്രീ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ചും പെരിമെനോപോസ് ഘട്ടത്തിൽ താൻ നേരിടുന്ന ശാരീരിക - മാനസിക വെല്ലുവിളികളെക്കുറിച്ചും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

‘‘ഇത് വല്ലാത്തൊരു അവസ്ഥയാണ്. വിഷാദവും ഉത്കണ്ഠയും മൂഡ് മാറ്റങ്ങളുമൊക്കെയായി പലരും വലിയ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകാറുണ്ട്. ഓരോ കാര്യത്തിലും നല്ല ശ്രദ്ധ വേണം. കൃത്യമായ ഉറക്കം അനിവാര്യമായി മാറുന്നു, ശരീരത്തിന്റെ രീതികളൊക്കെ മാറിത്തുടങ്ങുന്നു.

ADVERTISEMENT

മുപ്പതുകളിൽ നമ്മൾ ഇപ്പോഴും ചെറുപ്പമാണെന്ന് നമുക്ക് തോന്നും. എനിക്കും അങ്ങനെ തന്നെയാണ് തോന്നിയിരുന്നത്. പക്ഷേ മുപ്പത്തിയെട്ട്-നാൽപ്പത് വയസ്സുകളിലേക്ക് എത്തുമ്പോൾ ആർത്തവവിരാമത്തിന്റെ (Menopause) ഭാഗമായുള്ള വലിയ മാറ്റങ്ങൾ ശരീരം പ്രകടിപ്പിച്ചു തുടങ്ങും.

അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ആർത്തവം പൂർണ്ണമായും നിലച്ചേക്കാം. എങ്കിലും ഇപ്പോൾ തന്നെ അതിന്റെ മാറ്റങ്ങൾ ഞാൻ അറിയുന്നുണ്ട്. ശരീരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂടാണ് അതിലൊന്ന്. പണ്ട് വെയിൽ കായുന്നതും ബീച്ചിൽ പോകുന്നതുമൊക്കെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാൽ ഇപ്പോൾ ശരീരം മാറിക്കൊണ്ടിരിക്കുന്നതിനാൽ തണുപ്പുള്ള ഇടങ്ങളിലേക്ക് മാത്രമേ ഞാൻ യാത്ര പോകാറുള്ളൂ.

ADVERTISEMENT

എന്റെ ജീവിതത്തിൽ ഏറ്റവും മാറ്റങ്ങൾ വന്ന ഘട്ടമാണിത്. രണ്ട് മൂന്ന് വർഷം മുമ്പ് ഒന്നും എന്റെ കൺട്രോളിൽ അല്ലെന്ന് തോന്നിത്തുടങ്ങി. വ്യക്തതയില്ല. ഒന്നിലും തൃപ്തി തോന്നുന്നില്ല. എല്ലാം ബോറിങ് ആയിരുന്നു. ബോഡി പെയിൻ കൂടുന്നു. ജോലിയിൽ ത്രിൽ ഇല്ല. ഇതൊക്കെയായപ്പോൾ വാട്ടർ ഫാസ്റ്റും മറ്റും ചെയ്തു. ഇതെനിക്ക് കുറച്ച് കാലത്തേക്ക് എനർജി തന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി തോളുകൾക്ക് അനക്കാൻ പറ്റാത്ത വേദന. ഉറങ്ങാൻ പറ്റില്ല. ഉണർന്നാൽ വേദന. 43 വർഷത്തിൽ എനിക്കിങ്ങനെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് തോളുകൾക്ക് വേദന വന്ന് തുടങ്ങിയത്. ശരീരത്തിൽ അങ്ങിങ്ങായ വേദനയുണ്ട്. എന്റെ മനസ് ശരീരത്തേക്കാൾ മെച്ചമാണ്. ‌

ADVERTISEMENT

അപ്പോഴാണ് കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാൻ ചിന്തിച്ചത്. നിങ്ങളെ ആർക്കെങ്കിലും മനസിലാകുന്നുണ്ടോ. 15 വർഷം മുമ്പ് എന്റെ അമ്മ ഭയങ്കര വേദനയാണെന്ന് പറയുമായിരുന്നു. ഞാനെന്റെ അമ്മയെ പുച്ഛിച്ചിട്ടുണ്ട്. ഇപ്പോൾ അമ്മയോട് ക്ഷമ പറയുന്നു. 43 വയസ്സിൽ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഞാൻ ഇന്ന് അനുഭവിക്കുന്നു.

കൃത്യമായ ഉറക്കവും ഭക്ഷണവുമാണ്. വർക്കൗട്ടും ചെയ്യുന്നുണ്ട്. പക്ഷേ ഇതെല്ലാം ചെയ്തിട്ടും ഇത് അനുഭവിക്കുന്നു. ഡോക്‌ടർമാരെ ഞാൻ കണ്ടതാണ്. അവർ പറയുന്നത് ചെയ്തിട്ടും ഇത് പോകുന്നില്ലേ. അതാണ് എന്റെ വലിയ ആശങ്ക. ഇതെങ്ങനെ പരിഹരിക്കാമെന്ന് എനിക്കറിയണം. അല്ലാതെ തന്നെ എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ പെരിമെനോപോസ് കാരണമുള്ള ബുദ്ധിമുട്ടുകൾ എനിക്ക് ഇഷ്ടപ്പെടുന്നില്ല.

ഹോർമോണൽ ഇൻബാലൻസുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നും പേടിച്ച് മാറി നിന്ന ആളാണ് ഞാൻ. കുട്ടികളില്ല. കല്യാണമില്ല. ഈ സമയത്ത് കാമുകനുമില്ല. ടെക്നിക്കലി സ്ട്രസ് ഇല്ല. ബയോളജിക്കലി വെറുതെ സ്ട്രസ് വരുന്ന ഘട്ടത്തിലാണ് ഞാനിപ്പോൾ. ഇതിലെനിക്ക് വളരെ ദേഷ്യവും വിഷമവും ഉണ്ട്. ഈ വേദന എങ്ങനെയെങ്കിലും പോയിക്കിട്ടിയാൽ മതി. ഡോക്ടർമാരെ കാണാനും മരുന്ന് കഴിക്കാനും എല്ലാവരും പറയുമെന്നറിയാം. എനിക്ക് മരുന്ന് കഴിക്കേണ്ട. ഇപ്പോൾ ഷോകൾക്ക് പോകുന്നതിന് മുമ്പ് എനിക്ക് പെയിൻ കില്ലറുകൾ കഴിക്കണം. കാരണം മെെക്ക് പിടിച്ച് കുറേ നേരം നിൽക്കാൻ പറ്റില്ല. അല്ലെങ്കിൽ കാല് വേദന കാരണം നടക്കാൻ പറ്റില്ല’.– രഞ്ജിനി പറയുന്നു.

Ranjini Haridas Opens Up About Perimenopause Struggles:

Perimenopause is a significant phase for women experiencing hormonal shifts, leading to physical and mental challenges. Ranjini Haridas openly shared her struggles with mood swings, anxiety, and body pain during this stage of life, highlighting the need for understanding and support.

ADVERTISEMENT