‘എങ്കിലും നിനക്കൊരിക്കലും നിന്റെ അച്ഛന്റെ സ്നേഹം ഞാൻ നിഷേധിച്ചിട്ടില്ല’: കുറിപ്പുമായി അമേയ നായർ Ameya Nair's Touching Birthday Message for Her Son
Mail This Article
മകന് പിറന്നാൾ ആശംസകൾ നേർന്ന് നടി അമേയ നായർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
‘അമ്മ’ ആൺകുട്ടികൾക്ക് അമ്മ ഒരു വികാരം ആണ് .
അമ്മ ആവുക എന്നത് ഈശ്വരൻ അനുഗ്രഹിച്ചു കിട്ടുന്ന ഭാഗ്യവും.
ഒരു സ്ത്രീ അവളുടെ പൂർണ്ണതയിൽ എത്തുന്നത് അമ്മ ആയിക്കൊണ്ടാണെന്ന് നിസംശയം പറയാം. പക്ഷേ ജന്മം തന്ന അമ്മയെ പോലെ അതെ തുല്യത ജന്മം തന്ന “അച്ഛനും” ഉണ്ട്.
ഇന്നത്തെ കുഞ്ഞുങ്ങൾക്ക് അധികവും അച്ഛനമ്മമാരുടെ സ്നേഹം ഒരുമിച്ച് അനുഭവിക്കാൻ ഭാഗ്യം ലഭിക്കുന്നില്ല എന്നത് വേദനാജനകമാണ്. വ്യക്തിപരമായ കാരണങ്ങളാൽ വേർപിരിഞ്ഞു എങ്കിലും നിനക്കൊരിക്കലും നിന്റെ അച്ഛന്റെ സ്നേഹം ഞാൻ നിഷേധിച്ചിട്ടില്ല എന്റെ നിസ്വാർഥതയിൽ, തീരുമാനങ്ങളിൽ ഞാൻ എല്ലായിപ്പോഴും അഭിമാനിക്കുന്നു. അത് നിന്നോടുള്ള എന്റെ കരുതൽ ആണ്.
ഒരിക്കൽ നിന്നെ ഞാൻ എന്റെ ചിറകിനടിയിൽ മാത്രം ഒതുക്കി വച്ച് വളർത്തിയിരുന്നു അന്ന് നമുക്ക് നമ്മൾ മത്രം ഉണ്ടായിരുന്നുള്ളൂ. നമ്മുടേതായൊരു ബോണ്ട് ഇന്നും നില നിൽക്കുന്നു. ഒന്നുമില്ലായ്മയിൽ നിലനിന്നിരുന്ന ശക്തമായ ബന്ധങ്ങൾക്ക് ഒരിക്കലും വിള്ളൽ വീഴില്ല.
എന്നെ നില നിർത്തിയതിനും, ജീവിക്കാൻ പ്രേരിപ്പിച്ചതിനും എന്റെ മക്കൾക്ക് നന്ദി.
ഇന്ന് നീ എനിക്കൊരു മായാജാലം പോലെ തോന്നുന്നു, കാരണം എന്നെ അതിശയിപ്പിക്കുന്ന വേഗത്തിലാണ് നീ വളർന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇ വലിയ ലോകം നിനക്കായി നിന്റെ മുന്നിൽ തുറന്നിട്ട് കഴിഞ്ഞു ഞാൻ.
ഈ ലോകത്തെ എല്ലാ സ്നേഹവും, കരുതലും, ബഹുമാന്യതയും നീ അർഹിക്കുന്നു. ഈ ലോകത്തിന്റെ കൊള്ളരുതായ്മകൾ നിന്റെ മേൽ പതിയ്ക്കാതിരിക്കാൻ ആഴത്തിൽ വേരോടിച്ച്, തണൽ വിരിച്ച് എല്ലായിപ്പോഴും നിനക്ക് ഞാൻ കാവലുണ്ട്, നീ വളരൂ...
മോന് വേണ്ടി അമ്മ എഴുതുന്ന ആദ്യത്തെ പോസ്റ്റ്.
പിറന്നാൾ ആശംസകൾ.
NB: എന്റെ കുട്ടികളെ മാധ്യമങ്ങൾക്ക് ഇട്ടുകൊടുക്കാൻ താല്പര്യപ്പെടുന്നില്ല’ എന്നാണ് മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് അമേയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.