ADVERTISEMENT

നടിയും അവതാരകയുമായ പാർവതി കൃഷ്ണ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ള താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ വിഡിയോയാണ് ഇപ്പോൾ വൈറൽ.

വിഡിയോയുടെ തുടക്കത്തിൽ ‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്ന് ഞാൻ ഭയക്കുന്നു’ എന്ന് എഴുതിയിട്ടുണ്ട്. ആ എഴുത്തിനൊപ്പം വരുന്ന വിഡിയോയിൽ പാർവതിക്ക് പിന്നിലായി കളിച്ചു കൊണ്ടിരിക്കുന്ന അച്ചുക്കുട്ടൻ എന്നു വിളിക്കുന്ന മകൻ അവ്യുക്തിനെ കാണാം. അതിനുശേഷം വിഡിയോയിൽ കാണുന്നത് അച്ഛന്റെ കൈക്കുള്ളിലായി, അച്ഛന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന അച്ചുക്കുട്ടനെയാണ്. ‘അവന്റെ അച്ഛന്റെ കരങ്ങൾക്കുള്ളിൽ അവൻ സുരക്ഷിതനാണ്’ എന്ന എഴുത്തും ഒപ്പം കാണാം. ‘എല്ലാ അമ്മമാരുടെയും വലിയ ഭയം’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

ഇത് അമ്മമാർക്ക് മാത്രം മനസ്സിലാകുന്ന ഒരു ഭയവും വികാരവുമാണെന്നാണ് മിക്കവരും കമന്റിട്ടിട്ടുള്ളത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.

ADVERTISEMENT
Parvathy Krishna's Viral Video Captures Universal Mother's Fear:

Parvathy Krishna, a beloved Malayalam actress and TV anchor, has shared a viral Instagram video addressing a common maternal fear. The video poignantly captures her son's safety in his father's arms, resonating deeply with mothers worldwide.

ADVERTISEMENT
ADVERTISEMENT