‘ഫെയ്സ് യോഗയുമായി ബന്ധപ്പെട്ട പാർവതിയുടെ വിഡിയോകൾ തട്ടിപ്പ്’! ‘കുരയ്ക്കുന്നവർ കുരയ്ക്കട്ടെ’ എന്ന പ്രതികരണവുമായി താരം Parvathy Krishna Responds to Face Yoga Criticism
Mail This Article
തന്റെ ഫെയ്‌സ് യോഗ പരിശീലന ക്ലാസുകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന രൂക്ഷവിമർശനത്തിൽ പ്രതികരണവുമായി നടിയും അവതാരകയുമായ പാർവതി കൃഷ്ണ. ‘കുരയ്ക്കുന്നവർ കുരയ്ക്കട്ടെ’ എന്ന സന്ദേശത്തോടെ, നായ്ക്കൾ കുരയ്ക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചാണ് പാർവതിയുടെ മറുപടി.
ഫെയ്സ് യോഗ പരിശീലക കൂടിയായ പാർവതിയുടെ യോഗയുമായി ബന്ധപ്പെട്ട വിഡിയോകൾ തട്ടിപ്പാണെന്നാണ് വിമർശനം. ഫെയ്സ് യോഗ എന്നത് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാണിച്ചും താരത്തെ വിമര്‍ശിച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തുന്നു.
ശാസ്ത്രീയ പദങ്ങളുപയോഗിച്ച് പ്രേക്ഷകരെ ആകർഷിക്കുന്ന പാർവതി, സത്യത്തിൽ സ്യൂഡോ സയൻസാണ് പ്രചരിപ്പിക്കുന്നതെന്നാണ് വിമർശനം. സ്വന്തം മുഖത്തിന്റെ മാറ്റങ്ങൾ തെളിവായി കാണിച്ച്, ഫെയ്‌സ് യോഗയിലൂടെ മുഖത്തിന്റെ ആകൃതി മാറ്റിയെടുക്കാനാവുമെന്നും മുഖത്തെ പേശികളുടെ ചലനത്തിലൂടെ ജോ ലൈൻ അഥവാ താടിയെല്ല് ഉണ്ടാക്കിയെടുക്കാനുകുമെന്നുമാണ് പാർവതി തന്റെ വിഡിയോകളിലൂടെ അവകാശപ്പെടുന്നത്.
എന്നാൽ മുഖത്തെ പേശികളുടെ ചലനത്തിലൂടെ ഒരു മാറ്റം സാധ്യമല്ലെന്നും യോഗയുമായി ഫെയ്‌സ് യോഗയ്ക്ക് ഒരു ബന്ധവും ഇല്ലെന്നും തികച്ചും അശാസ്ത്രീയമാണിതെന്നുമാണ് വിമർശകരുടെ വാദം. അതേസമയം ഫെയ്സ് യോഗ പരിശീലനവുമായി പാർവതി ഇപ്പോഴും സജീവമാണ്.