കണ്ണന്റെ മുന്നിൽ താലികെട്ട്...ഇനി ജീവിതയാത്രയിൽ ഒന്നിച്ച്...ഗ്ലാമി ഗംഗ വിവാഹിതയായി Social Media Sensation Glammy Ganga Gets Married
Mail This Article
സോഷ്യൽ മീഡിയ താരം ഗ്ലാമി ഗംഗ വിവാഹിതയായി. ഫ്രീലാൻസ് എഡിറ്ററായ വിഷ്ണുവാണ് വരൻ. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്.ഗുരുവായൂരിൽ വച്ച് അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ബ്യൂട്ടി വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഗ്ലാമി ഗംഗ സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ്.
വിവാഹത്തിന്റെ വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് താൻ വിവാഹിതയാകാൻ പോകുന്നവെന്ന് ഗ്ലാമി ഗംഗ അറിയിച്ചത്. വരൻ ആരെന്നതും പറഞ്ഞിരുന്നു.
‘‘അപ്പു എന്നാണ് എല്ലാവരും വിളിക്കുന്നത്, ആദ്യം കണ്ടപ്പോൾ മുതല്‍ അപ്പുച്ചേട്ടാ എന്നാണ് ഞാൻ വിളിച്ചിരുന്നത്. പിന്നെ ടാ പോടാ എന്ന ലൈനിലായി. ഞാനെന്തെങ്കിലും പറഞ്ഞാലും ജഡ്ജ് ചെയ്യാത്ത ആളാണ്. എനിക്ക് അപ്പു വളരെ സുരക്ഷിതമായ ഒരാളായി തോന്നി. അപ്പു ഒരു ആഷ് പോഷ് അംബാനി ലൈഫ് ആഗ്രഹിക്കുന്ന ആളല്ല. ഏത് സാഹചര്യത്തിലും ജീവിക്കാന്‍ തയ്യാറാവുന്ന ആളാണ്. എനിക്ക് എന്നെ പോലെ ഒരാളായിട്ടാണ് അപ്പുവിനെ തോന്നിയത്. അതുകൊണ്ട് തന്നെ പെട്ടന്ന് കണക്ടായി’’ എന്നാണ് വിഷ്ണുവിനെക്കുറിച്ച് ഗ്ലാമി ഗംഗ പറഞ്ഞിട്ടുള്ളത്.