തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി നടി സജ്ന നൂർ. ഭർത്താവായിരുന്ന നടൻ ഫിറോസ് ഖാനുമായുള്ള വിവാഹബന്ധം അവസാനിച്ചത് മൂന്നാമതൊരാൾ തങ്ങളുടെ ജീവിതത്തിൽ വന്നിട്ടല്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ സജ്ന പറയുന്നു.
‘‘ഞാൻ ഒരു ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അതു വൈറലായി. എന്റെയും ഫിറോസ് ഇക്കയുടെയും ജീവിതം തകർക്കാൻ കാരണം ആ ആളാണെന്ന തരത്തിൽ ചിലർ പ്രചരണം തുടങ്ങി. എന്ത് മോശമാണ്. ഞങ്ങളുടെ ലൈഫിലേക്ക് മൂന്നാമതൊരാൾ വന്നിട്ടല്ല ഇഷ്യൂസ് ഉണ്ടായതെന്ന് ഞാനും ഫിറോസ് ഇക്കയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. പല പേഴ്സണൽ കാര്യങ്ങളും കാണും. മ്യൂച്ചൽ ആയി പിരിഞ്ഞ ആൾക്കാരാ. പ്ലീസ്...ഉള്ളത് പറ. ഇല്ലാത്ത ഗോസിപ്പുകൾ ഉണ്ടാക്കിയിട്ട് ഞങ്ങള് പിരിയാൻ കാരണം ഇന്ന ആളാണ് എന്നൊന്നും പറയരുത്. എന്തൊക്കെയാണ് പറഞ്ഞുണ്ടാക്കുന്നത്. പറഞ്ഞോളൂ...ഞാനും അയാളും മറ്റെന്തെങ്കിലും രീതിയിലാണെന്നൊക്കെ...ഓക്കെ...ഹാപ്പി...അതൊന്നും എനിക്ക് പ്രശ്നമല്ല. അയാളുമായി സ്നേഹത്തിലാണെന്നോ, ഞാൻ അയാളെ കല്യാണം കഴിക്കാൻ പോകുകയാണെന്നോ...അതെന്തും ആയിക്കോട്ടെ...എനിക്ക് പ്രശ്നമല്ല. പക്ഷേ, ആ പുള്ളി കാരണമാണ് ഞങ്ങൾ പിരിഞ്ഞതെന്ന് പറയുന്നത് വളരെ മോശമാണ്...’’– സജ്ന പറയുന്നു.