കുടുംബത്തിലേക്ക് പുതിയ അതിഥി...തൻവി സുധീർ ഘോഷിന് പെൺകുഞ്ഞ് പിറന്നു Vlogger Tanvi Sudheer Welcomes Baby Girl
Mail This Article
×
സിന്ധു കൃഷ്ണയുടെ സഹോദരി പുത്രിയും വ്ലോഗറുമായ തൻവി സുധീർ ഘോഷിന് പെൺകുഞ്ഞ് പിറന്നു. അഞ്ച് വയസ്സുകാരൻ ലിയാൻ ആണ് തൻവിയുടെയും ഭർത്താവ് യോജിയുടെയും മൂത്ത മകൻ.
‘I did it!!!! Baby is currently…’ എന്ന കുറിപ്പോടെ തൻവി പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലാണ്. ഗർഭകാലത്തെ ഓരോ നിമിഷവും ആരാധകരുമായി പങ്കുവച്ചിരുന്ന തൻവി, പ്രസവത്തിന് തൊട്ടുപിന്നാലെ ആശുപത്രിയിൽ നിന്നുള്ള മനോഹര നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
തൻവിക്ക് ആശംസകളുമായി കൃഷ്ണകുമാറിന്റെ കുടുംബവും എത്തി.‘തൻവിയെയും കുഞ്ഞിനേയും കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു’ എന്നാണ് ദിയ കൃഷ്ണ കുറിച്ചത്. സിന്ധു കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയവരും തങ്ങളുടെ സന്തോഷം പങ്കുവച്ചു.
Vlogger Tanvi Sudheer Welcomes Baby Girl: