‘മയക്കു മരുന്ന് മാഫിയ കൂടെപ്പിടിച്ച കപട പുരോഗമന വാദികളും കുടുംബം തകർക്കാൻ മാത്രം നടക്കുന്ന സ്ത്രീ രൂപങ്ങളും’: കുറിപ്പുമായി അഖിൽ മാരാർ akhil-marar-drug-mafia-family-attack
Mail This Article
കാറിൽ മാരക രാസലഹരി മരുന്നുകൾ കടത്തുകയായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്‌റീൻ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിൽ, കുടുംബങ്ങളെ ഇല്ലാതാക്കാൻ ലഹരി മരുന്ന് മാഫിയ കൂടെപ്പിടിച്ച മറ്റൊരു വിഭാഗമാണ് കപട പുരോഗമന വാദികളും കുടുംബം തകർക്കാൻ മാത്രം നടക്കുന്ന ചില സ്ത്രീ രൂപങ്ങളുമെന്ന ആരോപണവുമായി സംവിധായകൻ അഖിൽ മാരാർ. അഖിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം ചർച്ചയാണ്.
അഖിലിന്റെ കുറിപ്പ് -
തമാശകൾക്കപ്പുറവും ചില യാഥാർഥ്യങ്ങൾ അറിയാതെ പോകരുത്...
എനിക്കെതിരെ ഉറഞ്ഞു തുള്ളുന്നത് പോരാഞ്ഞിട്ട് എന്റെ ഭാര്യ, മക്കൾ എന്നിവരെ വരെ ചേർത്ത് ആക്ഷേപ റീലുകൾ ഉണ്ടാക്കുന്നവർ വെറുതെ പൊട്ടി മുളച്ചതല്ല...കേവലം ഒരു വാക്കിലെ അപകടമല്ല ആ വാക്കിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥങ്ങൾക്ക് പല മാഫിയയകൾക്കും നഷ്ടം വരുത്താൻ കഴിയും എന്ന സത്യമുണ്ട് എന്നതിനാലാണ് ....
മുൻപൊരു പോലീസ് ഓഫീസർ മയക്കു മരുന്ന് മാഫിയക്കെതിരെ പ്രവർത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ മകളെ ഉപദ്രവിച്ചാണ് ആ പോലീസ് ഓഫീസറേ അന്നവർ ഒതുക്കാൻ നോക്കിയത്..
കേരളത്തിൽ സ്‌കൂളുകളിലെ രാസ ലഹരി പിടിക്കാൻ പോലീസും എക്‌സൈസും സജീവമായപ്പോൾ ലഹരി മാഫിയ കുടുങ്ങും എന്ന ഘട്ടത്തിൽ വിഷയത്തെ സിനിമക്കാരിലേക്ക് വഴി തിരിച്ചു, വേടനെയും കുടുക്കി സമൂഹത്തിലേക്ക് ഇട്ട് കൊടുത്തതും തങ്ങളുടെ നേർക്ക് വരുന്ന അന്വോഷണത്തെ അട്ടിമറിക്കാൻ ഈ ലഹരി മാഫിയ കളിച്ച കളിയാണ് ..
അന്ന് മാധ്യമങ്ങൾ മുഴുവൻ വേടന്റെ കൈയിൽ നിന്നും പിടിച്ച 6 ഗ്രാം കഞ്ചാവിന്റെ പ്രശ്നങ്ങൾ കൊട്ടിഘോഷിച്ചു...പിന്നീട് ആരും എന്തായി ലഹരി വേട്ട എന്ന് ചോദിച്ചതുമില്ല..
തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ഞാൻ പ്രധാനമായും മുന്നോട്ട് വെച്ചത്..
എന്താണ് പുതുതായി കൊണ്ട് വരാൻ പോകുന്നത് എന്ന ചോദ്യത്തിന്..
‘‘കൊണ്ട് വരുന്നതിനു പകരം ചിലത് ഇല്ലാതാക്കണം.. കൊച്ചിയിൽ വളരുന്ന ലഹരി മാഫിയകളെ ഇല്ലാതാക്കണം...’’
മറ്റൊരു പ്രസംഗത്തിൽ പറഞ്ഞു.. ആരോഗ്യ രംഗത്തെ വികസനം ആശുപത്രികൾ ഇല്ലാതെ വരുന്ന കാലമാണ്.. രോഗികളെ കുറച്ചു ആശുപത്രികളുടെ എണ്ണം കുറക്കുന്ന സമൂഹത്തെ സൃഷ്ടിക്കണമെന്ന് ഞാൻ പറഞ്ഞു..
ആരോഗ്യമുള്ള തലമുറ, ചിന്തിക്കാൻ ബോധമുള്ള ഒരു തലമുറ.. ഈ രണ്ട് കാര്യങ്ങളും ചെയ്താൽ നാടിനു പുരോഗതി ഉണ്ടാകും..
എന്റെ ആ ചിന്ത തടസം നിക്കുന്നത് ഈ ലഹരി മാഫിയകൾക്കാണ്..
‘‘ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളം..’’
ലഹരി മാഫിയ അവരുടെ വളം ആയി കാണുന്നത് ചീഞ്ഞു പോകുന്ന കുടുംബങ്ങളെ ആണ്..അല്ലെങ്കിൽ ഏത് വിധേനയും കുടുംബത്തെ ഇല്ലാതാക്കാൻ നോക്കുക.
കുടുംബത്തിൽ സന്തോഷം കിട്ടാത്ത കുട്ടികളെ ആണ് ഇവരിൽ പലരും ആദ്യം ഫോക്കസ് ചെയ്യുന്നത്..
കുടുംബങ്ങളെ ഇല്ലാതാകാൻ മയക്കു മരുന്ന് മാഫിയ കൂടെപ്പിടിച്ച മറ്റൊരു വിഭാഗമാണ് ഈ കപട പുരോഗമന വാദികളും കുടുംബം തകർക്കാൻ മാത്രം നടക്കുന്ന സ്ത്രീ രൂപങ്ങളും (സ്വയം ഫെമിനിസ്റ്റ് എന്നൊരു മുഖം ഉണ്ടാവും )...പിന്നെ മറ്റ് ചില വിഡ്ഢികൾ ഇതിനെയൊന്നും കുറിച്ച് ചിന്തിക്കാതെ ഈ ലഹരി മാഫിയകൾക്ക് വേണ്ടി എല്ലാ പണിയും എടുത്തു കൊടുക്കും..
സമാധാനത്തോടെ ഒരു സ്ത്രീ തന്റെ ഭർത്താവിനോപ്പം മക്കളെ നോക്കി കുടുംബം ഭംഗിയായി കൊണ്ട് പോയാൽ അത് ഉൾകൊള്ളാൻ ഈ സ്ത്രീ രൂപങ്ങൾക്ക് കഴിയില്ല. അത് കൊണ്ട് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്ന രീതിയിൽ കുടുംബത്തിൽ വിള്ളൽ ഉണ്ടാക്കാൻ ശ്രമിക്കും.. ചില സ്ഥലങ്ങളിൽ അത് വിജയിക്കും.. കുടുംബങ്ങളിൽ വിള്ളൽ വീണാൽ കുട്ടികൾ അവരുടെ വഴിക് പോകും.. അവിടെയാണ് ഈ ലഹരി മാഫിയയുടെ രംഗ പ്രവേശനം..
ഒരു നാട് നശിപ്പിക്കാൻ നോക്കുന്ന ഇവറ്റകളെ ഞാൻ എക്കാലത്തും അതി ശക്തമായി എതിർട്ടിട്ടുള്ളതാണ്..
കുടുംബം മാത്രമല്ല ഒരു പരിധി വരെ ഈശ്വര വിശ്വാസവും ഒരാളെ നന്മയുടെ വഴിക്ക് നടത്തും.. അവിടെയും ഇവർ കയറി കൂടി പുതിയ തലമുറയെ ഭക്തിയിൽ നിന്നും ഈശ്വരനിൽ നിന്നും അകറ്റി.. അതോടെ സ്വയം ചിന്തിക്കാൻ ശേഷി ഇല്ലാത്ത പ്രായത്തിൽ ആരെയും പേടിക്കാതെ അപകടത്തിൽ ചെന്ന് ഇവർ സ്വയം വീഴും...
തങ്ങളുടെ കസ്റ്റമേഴ്‌സിനെ എങ്ങനെ സൃഷ്ടിക്കണമെന്ന് ഈ ലഹരി മാഫിയക്ക് അറിയാം.. അതിനെ ഇല്ലാതാക്കാൻ നിക്കുന്നവരെ ഏത് രീതിയിൽ എതിർക്കണം എന്നും ഇവർക്ക് അറിയാം..
സമാനമാണ് മരുന്ന് റിസർച് കമ്പനികൾ രോഗികളെ സൃഷ്ടിക്കുന്നതും...
നല്ല ഭക്ഷണവും കഴിച്ചു അദ്വാനിച്ചു നന്നായി ജീവിച്ചാൽ ഒട്ടുമിക്ക അസുഖങ്ങളെയും മാറ്റി നിർത്താം.. എന്നാലിന്ന് ജീവിത ശൈലി സൃഷ്ടിച്ച രോഗങ്ങൾ ആണ് ഞാൻ ഉൾപ്പെടെ ഭൂരിഭാഗം മനുഷ്യർക്കും.. നമ്മുടെ ഈ ശൈലി മാറ്റാൻ നമ്മൾ ശ്രമിച്ചാലും മരുന്ന് മാഫിയകൾ സമ്മതിക്കില്ല.. അറിഞ്ഞോ അറിയാതെയോ നമ്മൾ ഇവരുടെ നിയന്ത്രണത്തിൽ ആണ്..
ഇനി ഞാൻ പറഞ്ഞത് ആരും കേൾക്കാതെ
യൂ ടൂബിന്റെ ഏതോ മൂലയിൽ കിടന്ന ഒരു അഭിമുഖം. അതും ഒന്നര മാസം മുൻപ് പറഞ്ഞത്.. പ്രസവം എന്ന പ്രക്രിയ വലിയ വേദന ഉളവാക്കുന്നത് ആണെന്ന് ആർക്കാണ് അറിയാത്തത്.... അത് കൊണ്ട് തന്നെ ഞാൻ എൻജോയ് ചെയ്തു എന്ന് പറയുമ്പോൾ നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് പ്രസവ വേദന മനസിലാക്കാൻ ബോധമില്ലാത്ത ഒരു വിഡ്ഢിയാണ് ഞാൻ എന്നാണോ..?
ഞാൻ പ്രസവം എന്ന ഒരു പ്രോസസിനെ അല്ല പറഞ്ഞതെന്ന് ആ അഭിമുഖം പൂർണമായും കേൾക്കുന്ന ആർക്കും മനസ്സിലാകും.. പ്രസവ കാലഘട്ടം അമ്മയാകുന്ന ആനന്ദം.. ഇത്ര മാത്രമേ എൻജോയ് എന്ന പദം കൊണ്ട് ഞാൻ ഉദ്ദേശിച്ചത്.. ഞാൻ അതാണ് ഉദ്ദേശിച്ചത് എന്ന് ഞാൻ പറഞ്ഞിട്ടും അത് മനസിലാക്കാതെ നിങ്ങൾ ആർക്ക് വേണ്ടിയാണു ഈ പ്രഹേസനം സൃഷ്ടിക്കുന്നത്.. നിങ്ങൾ ഈ കാണിക്കുന്നത് ഉണ്ടാക്കുന്ന അപകടം എന്റെ വാക്കിനെക്കാൾ എത്രയോ വലുതാണ് എന്ന വല്ല ബോധ്യവും നിങ്ങൾക്കുണ്ടോ..?
ഇപ്പോൾ തന്നെ പല ആശുപത്രികളും മാർക്കറ്റിൽ ഇറങ്ങിയിട്ടുണ്ട്.. പ്രസവ ശേഷം ലക്ഷകണക്കിന് അമ്മയും കുഞ്ഞും സുഖമായി ജീവിച്ചാലും ഒന്നോ രണ്ടോ മരണ കണക്കു പറഞ്ഞു നിങ്ങളെ ഭയപ്പെടുത്തിയാൽ മാത്രമേ ആശുപത്രിയിൽ കച്ചവടം പൊടി പൊടിക്കു..
സ്ത്രീകളുടെ പത്തു മാസം പരമാവധി ചൂഷണം ചെയ്യണം.
ഇവിടെയും ഞാൻ പറഞ്ഞത് പ്രതിരോധമാണ് ചികിത്സയെക്കാൾ ഉത്തമം എന്ന നിലയിൽ മാത്രമാണ്.. എല്ലാം ആവശ്യത്തിന് തിരഞ്ഞെടുക്കാൻ അറിയണം.. ആരുടെയും ചതി കുഴികളിൽ പോയി വീഴരുത്..
യൗവന യുക്തയായ ഒരു പെൺകുട്ടി കുടുംബം ഇല്ലാതെ ഒറ്റയ്ക്ക് ആസ്വദിക്കുന്നതാണ് അവളുടെ ഇഷ്ട്ടം എങ്കിൽ തീർച്ചയായും ആ ചോയിസിനെ മാനിച്ചു കൊണ്ട് ഞാൻ ഈ പറഞ്ഞത് കുടുംബ ജീവിതം ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടി മാത്രമാണ്..
അവിടെ ഗർഭ കാലം ഭയക്കാതെ എൻജോയ് ചെയ്തു നല്ലൊരു കുഞ്ഞിന് ജന്മം നൽകാൻ മനസ്സിനെയും ശരീരത്തെയും പ്രാപ്തമാക്കു എന്ന അർത്ഥത്തിൽ മാത്രം എടുക്കുക..
പിന്നെ തീവ്രവാദം...
നമ്മൾ ദുരന്തർ ഫിലിം കണ്ട് കോരി തരിച്ചു പാകിസ്ഥാനിൽ പോയി പണിത കഥ വലിയ വായിൽ അടിക്കുമ്പോൾ പാകിസ്ഥാനിലെ തീവ്രവാദികൾ പൊട്ടി ചിരിക്കും കാരണം അവർക്ക് ഇന്ത്യയെ തകർക്കാൻ ആരെയും ഇങ്ങോട്ട് വിടണ്ട കാര്യമില്ല.. അവർ ആഗ്രഹിക്കുന്ന പണി അവർക്ക് വേണ്ടി ചെയ്യാൻ ലക്ഷകണക്കിന് പാകി ദുരന്തർ കുഞ്ഞുങ്ങൾ ഇന്ത്യയുടെ പല കോണിലും ഉണ്ട്...കാണാത്തവർക്ക് കുറെയൊക്കെ എന്റെ പോസ്റ്റിന്റെ കമന്റ് സെക്ഷനിൽ നോക്കിയാൽ കിട്ടും..
പിടിക്കപ്പെടുന്നത് മാത്രമാണ് വാർത്ത.. നമ്മൾ അറിയാതെ കേരളം ഒരു ലഹരിയുടെ ഹബ് ആയി മാറി ഇരിക്കുന്നു..
ഇല്ലാതാകുന്നത് നമ്മുടെ തലമുറ ആണ്.. നമ്മുടെ കുഞ്ഞുങ്ങൾ ആണ്.. നഷ്ടം എന്നെ എതിർക്കുന്ന ഏത് രാഷ്ട്രീയക്കാരന്റെയും ആണ്..രാജ്യമാണ് വലുത് രാഷ്ട്രീയമല്ല..