‘വമ്പനെ ഞാൻ വീഴ്ത്തിയിരിക്കും, അതിന് ദൈവം എന്റെ കയ്യില്‍ ചില സാധനങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്’: വീണ്ടും വിഡിയോയുമായി ഫിറോസ് ഖാൻ Firoz Khan's Bold Revelations on Social Media
Mail This Article
വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുമായി സോഷ്യൽ മീഡിയയിൽ വീണ്ടും വിഡിയോ പങ്കുവച്ച് നടൻ ഫിറോസ് ഖാൻ. ശത്രു ആകാശം മുട്ടേ വളർന്നു നിൽക്കുന്നതുകൊണ്ടും സൽപ്പേരിന് ഉടമയായതുകൊണ്ടും പെട്ടന്ന് താഴെ വീഴ്ത്താൻ പറ്റില്ലെന്നും തന്റെ കയ്യിൽ ശക്തമായ തെളിവുകൾ ഉണ്ടെന്നും ഫിറോസ് പറയുന്നു.
‘ശത്രു ആകാശം മുട്ടേ വളർന്നു നിൽക്കുന്നതുകൊണ്ടും സൽപ്പേരിന് ഉടമയായതുകൊണ്ടും രാഷ്ട്രീയം ഉൾപ്പടെയുള്ള എല്ലാ മേഖലകളിലും പിടിപാട് ഉണ്ടായതുകൊണ്ടും പെട്ടന്ന് താഴെയിറക്കാൻ പറ്റില്ല. പണമെറിഞ്ഞ് പല മാധ്യമങ്ങളെ കയ്യിൽ വാങ്ങിയിട്ടുണ്ട്.
ആടിനെ പട്ടിയാക്കുന്നത് തുടങ്ങിക്കഴിഞ്ഞു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത് കാണാൻ കഴിയും, അതാണ് പണത്തിന്റെ ശക്തി. പക്ഷേ അപ്പോഴും ഞാൻ പറയുന്നു, അതിനും മുകളിൽ ഒരു ശക്തിയുണ്ട്. അത് അദൃശ്യമായ ശക്തിയാണ്. ആ ശക്തി സാത്താനെ പന പോലെ വളർത്തും, അവസാനം ഒറ്റ ഒടി ഒടിക്കും. അത് നൂറ് ശതമാനം ഉറപ്പായ കാര്യമാണ്. ഒരു സൂചന കൂടി തരാം. ആ ദൈവത്തിന്റെ കയ്യിൽ എല്ലാത്തിന്റെയും മരുന്നായ ശക്തമായ തെളിവ്, ആയുധം ഇരിപ്പുണ്ട്. ഈ കളി എവിെട വരെ പോകുമെന്ന് നോക്കാം, കഥകൾ എങ്ങനെയൊക്കെ വളച്ചൊടിക്കുമെന്ന് കണ്ടറിയാം.
വമ്പനെ ഞാൻ വീഴ്ത്തിയിരിക്കും, അതിന് ദൈവം എന്റെ കയ്യില്‍ ചില സാധനങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്, അങ്ങനെ അങ്ങ് രക്ഷപ്പെടാൻ പറ്റില്ല. ഇവിടെ എല്ലാ മനുഷ്യരും തുല്യരാണ്. എത്ര അവാർഡ് വാരിക്കൂട്ടിയാലും രാഷ്ട്രീയത്തിൽ പിടിപാടുണ്ടായാലും കാര്യമില്ല. തെറ്റ് ചെയ്തവൻ വെള്ളം കുടിക്കണം.
ഇന്നലെ വരെ നല്ലത് പറഞ്ഞവർ കാശ് മേടിച്ച് പലതും തിരുത്തി പറയാൻ തുടങ്ങിയിട്ടുണ്ട്. ഒരിക്കലും ഇങ്ങനെ മുന്നിൽ വരണമെന്ന് ആഗ്രഹിച്ചതല്ല. ഈ അവാർഡുകാരന് പണി കൊടുക്കണമെന്ന് ആഗ്രഹിച്ചതാണ്, പക്ഷേ ഈ രീതിയലല്ല, എന്റെ തൃപ്തിക്കു വേണ്ടി. പക്ഷേ ഇപ്പോൾ കളി പോകുന്നത് വേറെ രീതിയിലാണ്’. – ഫിറോസ് ഖാൻ പറയുന്നു.
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി നടി സജ്ന നൂർ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്.
ഭർത്താവായിരുന്ന നടൻ ഫിറോസ് ഖാനുമായുള്ള വിവാഹബന്ധം അവസാനിച്ചത് മൂന്നാമതൊരാൾ തങ്ങളുടെ ജീവിതത്തിൽ വന്നിട്ടല്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ സജ്ന പറഞ്ഞു.