‘മാര്‍ത്താണ്ഡ വര്‍മ്മയോ സ്വാതി തിരുനാളോ ഐന്‍സ്റ്റീനെ ബന്ധപ്പെട്ടിരുന്നു’! ഉദാഹരണത്തിലെ യുക്തി ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ Akhil Marar's Controversial Einstein Remark Sparks Kerala History Debate
Mail This Article
കേരളത്തിലെ മാര്‍ത്താണ്ഡ വര്‍മ്മയോ സ്വാതി തിരുനാളോ ഐന്‍സ്റ്റീനെ ബന്ധപ്പെട്ടിരുന്നുവെന്ന ബിഗ് ബോസ് താരം അഖിൽ മാരാറുടെ പ്രസ്താവന ചർച്ചയാകുന്നു.കേരളം എങ്ങനെ പുരോഗതിയുള്ള ഒരു സംസ്ഥാനമായി എന്നത് വിശദീകരിക്കവെ അഖില്‍ പറഞ്ഞ ഉദാഹരണത്തിലെ യുക്തിയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്.
‘കേരളം എങ്ങനാ നമ്പർ വൺ ആയത്? ഇവന്മാർ ആരോടെങ്കിലും ഒന്ന് പറ ഒന്ന് പറഞ്ഞുതരാന്‍. ഇത് 1847 ൽ സിഎംഎസ് കോളെജ് കേരളത്തിൽ സ്ഥാപിച്ച കാലം മുതൽ, ക്രിസ്ത്യൻ മിഷണറിമാർ ഇവിടെ വന്ന കാലം മുതൽ, ഇവിടുത്തെ രാജാക്കന്മാരുടെ ചിന്തകൾ മുതൽ നമ്മൾ ഭയങ്കര അപ്ഡേറ്റഡ് ആയിരുന്നു. ഈ അപ്ഡേറ്റഡ് ആയിട്ടുള്ള രാജാക്കന്മാരുടെയും അവര്‍ക്ക് ഒപ്പം സഞ്ചരിച്ച അറിവുള്ള ബ്രാഹ്മണരുടെയും ചിന്ത മുന്നോട്ട് കൊണ്ടുവന്ന് എക്സിക്യൂട്ട് ചെയ്ത് എടുത്തതിന്റെ ഫലമായി കേരളം ആദ്യമേ തന്നെ പല കാര്യങ്ങളിലും അപ്ഡേറ്റഡ് ആയിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്താണോ സ്വാതി തിരുനാളിന്റെ കാലത്താണോ എന്ന് എനിക്കറിയില്ല, ഐന്‍സ്റ്റീനെ വരെ ബന്ധപ്പെട്ട രാജാക്കന്മാരുണ്ടെന്നാണ് പറയുന്നത്’ എന്നാണ് സ്പോട്ട്ലൈറ്റ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ മാരാർ പറഞ്ഞത്.
ഇതില്‍ അഖില്‍ പരാമര്‍ശിക്കുന്ന മാര്‍ത്താണ്ഡ വര്‍മ്മയോ സ്വാതി തിരുനാളോ ഐന്‍സ്റ്റീന്റെ കാലത്ത് ജീവിച്ചിരുന്നവരല്ല. മാര്‍ത്താണ്ഡ വര്‍മ്മ 1758 ലും സ്വാതി തിരുനാള്‍ 1846 ലുമാണ് മരണപ്പെട്ടത്. ഐന്‍സ്റ്റീന്‍ ജനിച്ചതാവട്ടെ 1879 ലും. ഒരേ സമയം ജീവിക്കാത്തവര്‍ എങ്ങനെ പരസ്പരം ആശയവിനിമയം നടത്തി എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉയര്‍ത്തുന്ന വിമര്‍ശനം.