‘ദൈവം എനിക്ക് ഈ മനുഷ്യനെ തന്നിട്ട് ഇങ്ങനെയൊരു ഉറപ്പ് നല്‍കിയതുപോലെ തോന്നുന്നു’: കുറിപ്പുമായി പ്രിയ മോഹൻ Priya Mohan and Nihal Pillai Celebrate 14th Wedding Anniversary
Mail This Article
മലയാളികൾക്ക് പ്രിയങ്കരരായ താരദമ്പതികളാണ് നടി പ്രിയ മോഹനും ഭർത്താവും നടനുമായ നിഹാൽ പിള്ളയും. സോഷ്യൽ മീഡിയയില്‍ ഏറെ സജീവമാണ് ഇരുവരും. ഇപ്പോഴിതാ, തങ്ങളുടെ 14 – ാം വിവാഹവാര്‍ഷികദിനത്തില്‍ പ്രിയ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
‘ദൈവം എനിക്ക് ഈ മനുഷ്യനെ തന്നിട്ട് ഇങ്ങനെയൊരു ഉറപ്പ് നല്‍കിയതുപോലെ തോന്നുന്നു. ശരി ഇതാ നീ ആഗ്രഹിച്ചതെല്ലാം, നീ എപ്പോഴും പ്രാര്‍ഥിച്ച വ്യക്തി. നിന്നെ ഞാന്‍ എന്നെന്നും സ്‌നേഹിക്കുന്നു. പതിനാലാം വാര്‍ഷികാശംസകള്‍ ’എന്നാണ് നിഹാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പ്രിയ കുറിച്ചത്.
ഫാഷന്‍ ഡിസൈനറും നടിയും അവതാരകയുമായ പൂര്‍ണിമയുടെ സഹോദരി കൂടിയാണ് പ്രിയ. പ്രിയയ്ക്കും നിഹാലിനും ഒരു മകനാണുളളത്. വര്‍ധന്‍ എന്നാണ് മകന്റെ പേര്. പൃഥ്വിരാജ് ചിത്രമായ മെമ്മമീസ് ഉള്‍പ്പെടെയുളള ചിത്രങ്ങളില്‍ നിഹാല്‍ അഭിനയിച്ചിട്ടുണ്ട്.