ADVERTISEMENT

ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഫാഷന്‍ ഫൊട്ടോഗ്രാഫർ ഡെയ്‌സി ഡേവിഡ് വിവാഹിതയാവുന്നു. ജോവിൻ അറയ്ക്കലാണ് വരൻ. പ്രപ്പോസൽ വിഡിയോയും വിവാഹം ഉറപ്പിക്കുന്നതിന്റെ വിഡിയോയും പങ്കുവച്ചാണ് ഡെയ്സി ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്.

ബിഗ് ബോസ് നാലാം സീസണിലെ മത്സരാർഥിയായിരുന്നു. നടി ഫിലോമിനയുടെ കുടുംബാംഗം കൂടിയാണ് ഡെയ്‌സി.

ADVERTISEMENT

ഡെയ്സിയുടെ രണ്ടാം വിവാഹമാണിത്. പ്രപ്പോസൽ വിഡിയോ വൈറലായതിനു പിന്നാലെ പല വിമർശന കമന്റുകളും ഡെയ്സിക്കു നേരിടേണ്ടി വന്നു. വിമർശകർക്കെതിരെ മ്യൂട്ട് ചെയ്ത് ചീത്ത വിളിക്കുന്ന ഡെയ്സിയുടെ രസകരമായ വിഡിയോയും പിന്നാലെ എത്തി.

‘രണ്ടാം കല്യാണമല്ലേ മോളേ, ഒന്നാലോചിച്ചിട്ട് തീരുമാനിച്ചാല്‍ പോരെ, ഇനിയും ഒരു കുഴിയിൽ പോയി ചാടണോ?’ എന്നൊക്കെ ചോദിച്ച് ചില അമ്മായിമാര്‍ വന്നു എന്നും, അവര്‍ക്ക് മറുപടി നല്‍കാനാണ് ഈ വിഡിയോ എന്നു ഡെയ്സി പറയുന്നു.‘നന്ദി നമസ്‌കാരം’ എന്നാണ് വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

ADVERTISEMENT
Big Boss Fame Daisy David Announces Wedding Plans:

Fashion photographer and Big Boss Malayalam fame Daisy David is set to marry Jovin Arakkal, announcing the happy news through proposal videos. This marks Daisy's second marriage, and she has humorously addressed criticism regarding her decision through a viral video.

ADVERTISEMENT
ADVERTISEMENT