ADVERTISEMENT

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. ഭർത്താവ് അശ്വിൻ ഗണേശിനും മകൻ ഓമിക്കും ഒപ്പം പിറന്നാൾ ആഘോഷിക്കാന്‍ മാലിദ്വീപിലേക്കാണ് ദിയ പോയത്. പക്ഷേ, ആ യാത്രയിൽ സംഭവിച്ച ദുരനുഭവത്തെക്കുറിച്ചാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ തുറന്നു പറയുന്നത്.

ഇൻഡിഗോയുടെ വിമാനത്തിലാണ് ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേശും മകൻ ഓമിയും തിരുവനന്തപുരത്തു നിന്നും മാലിദ്വീപിലേക്ക് പുറപ്പെട്ടത്. എന്നാൽ മാലിദ്വീപിൽ എത്തിയപ്പോളാണ് തങ്ങളുടെ ലഗേജ് എടുത്തുമാറ്റിയ വിവരം അറിയുന്നത്. ഇൻഡിഗോ തേച്ചു എന്ന കുറിപ്പോടെയാണ് ഇതു വിവരിക്കുന്ന വിഡിയോ ദിയ പോസ്റ്റ് ചെയ്തത്.

ADVERTISEMENT

‘ഞങ്ങള്‍ മൂന്നു പേരുടെയും വസ്ത്രങ്ങളെല്ലാം വച്ച പെട്ടിയാണ് ഞങ്ങളെ ഒന്നറിയിക്കുക പോലും ചെയ്യാതെ എടുത്തുമാറ്റിയത്. ഭാഗ്യത്തിന് ഓമിയുടെ ഡയപ്പറുകളും കുറച്ച് ഡ്രസും ക്യാബിൻ ബാഗിൽ ഉണ്ടായിരുന്നു. എന്റെ അടിവസ്ത്രങ്ങൾ വരെ മാറ്റിവെച്ച ലഗേജിലാണ് ഉള്ളത്. ആരോടായാലും ഇങ്ങനെയൊക്കെ ചെയ്യുന്നത് വലിയ ദ്രോഹമാണ്. പ്രത്യേകിച്ച് കുട്ടികളൊക്കെയുള്ളവരോട്’.– ദിയ കൃഷ്ണ പറയുന്നു.

‘ലഗേജ് ഒരു ദിവസം കഴിഞ്ഞ് എത്തുമെന്നും അതുവരെ ഉപയോഗിക്കാനുള്ള സാധനങ്ങൾ ഇവിടെ നിന്നു വാങ്ങിയാൽ അതു റീഫണ്ട് ചെയ്തു തരുമെന്നുമാണ് ഇൻഡിഗോ പറയുന്നത്. ഇതൊക്കെ നടക്കുമോ എന്നറിയില്ല. എന്തായാലും സാധനങ്ങൾ വാങ്ങി ബില്ല് അവർക്കു കൊടുക്കണം’ എന്നും താരം.

ADVERTISEMENT

നിരവധിയാളുകളാണ് ദിയയുടെ വിഡിയോയ്ക്കു താഴെ ‌സമാനമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്.

ADVERTISEMENT
ADVERTISEMENT