‘ഞാൻ ഇതുവരെ വിവാഹമോചിതയായിട്ടില്ല, അതിനു ശേഷമേ സിന്ദൂരം ഒഴിവാക്കൂ’: വ്യക്തമാക്കി അനുശ്രീ Actress Anu Sree Addresses Remarriage Rumors
Mail This Article
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി അനുശ്രീ. ക്യാമറമാൻ വിഷ്ണുവുമായുള്ള പ്രണയവിവാഹത്തിനും വേർപിരിയലിനും ശേഷം അഭിനയരംഗത്തോ സോഷ്യൽ മീഡിയയിലോ അത്ര സജീവമല്ല താരം. എന്നാൽ ഏറെക്കാലത്തിനു ശേഷം അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു.
കറുപ്പ് കുർത്ത ധരിച്ച് സിംപിളായി ഒരുങ്ങി നെറ്റിയിൽ സിന്ദൂരവും അണിഞ്ഞാണ് പുതിയ വിഡിയോയിൽ താരം. വിഡിയോ വൈറലായപ്പോൾ നടിയുടെ നെറ്റിയിലെ സിന്ദൂരം കണ്ട് അനുശ്രീ രണ്ടാമതും വിവാഹം കഴിച്ചോ എന്നായിരുന്നു പലരുടെയും സംശയം. അതിനു, പുതിയൊരു പോസ്റ്റിലൂടെ മറുപടി നൽകിയിരിക്കുകയാണ് താരം.
ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന താൻ എന്തിനാണ് സിന്ദൂരം തൊടുന്നതെന്ന് വ്യക്തമാക്കുകയാണ് പുതിയ പോസ്റ്റിലൂടെ അനുശ്രീ.
‘ഇത്രയും സ്നേഹവും കരുതലും പിന്തുണയും നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ഞാൻ അതെല്ലാം ഏറെ വിലമതിക്കുന്നു. എന്നാൽ ഞാൻ എല്ലാ കമന്റുകളും വായിച്ചു. അതിൽ ചിലർ ഗോസിപ്പും വിവാദങ്ങളും പ്രതീക്ഷിക്കുന്നതായി കണ്ടു. അതിനാൽ ഒരു കാര്യമാണ് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത്. ഞാൻ ഇതിനകം വിവാഹിതയാണ്. കൂടാതെ ഈ ജൂലൈയിൽ നാല് വയസാകുന്ന ഒരു മകനുമുണ്ട്. ഞാൻ ഇതുവരെ വിവാഹമോചിതയായിട്ടില്ല. വിഷ്ണുവുമായുള്ള വിവാഹമോചന കേസ് ഇപ്പോഴും കോടതിയിൽ തുടരുകയാണ്. വിഷ്ണുവിൽ നിന്ന് ഔദ്യോഗികമായി വിവാഹമോചനം ലഭിച്ചതിന് ശേഷം മാത്രമേ ഞാൻ സിന്ദൂരം ഒഴിവാക്കൂ. എപ്പോഴത്തേയും പോലെ ഇനിയും നിങ്ങളുടെ പിന്തുണയും സ്നേഹവും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി’ എന്നാണ് നടിയുടെ കുറിപ്പ്.