ADVERTISEMENT

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ഹൻസിക കൃഷ്ണയുടെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ഹൻസിക തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൊന്നും പോസ്റ്റ് ചെയ്യാത്തൊരു വിഡിയോയാണിത്. ബോൾഡ് ലുക്കിലാണ് ഹൻസിക വിഡിയോയിൽ. ഇൻസ്റ്റഗ്രാം സബ്സ്ക്രൈബേഴ്സിനു വേണ്ടി പങ്കുവച്ച വിഡിയോയാണിതെന്നും അതെങ്ങനെയോ ലീക്ക് ആയതാണെന്നുമാണ് ചർച്ചകൾ.

ADVERTISEMENT

ഒരു മാസത്തേക്ക് ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷന് ഹൻസിക ഈടാക്കുന്നത് 390 രൂപയാണ്. നേരത്തെ 299 രൂപയായിരുന്നു. 1800 സബ്സ്ക്രൈബേഴ്സ് ആണ് ഇപ്പോൾ ഹൻസികയ്ക്ക് ഉള്ളത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ ലീക്ക് ആയി ഒറ്റ ദിവസം കൊണ്ട് ആയിരത്തിലധികം സബ്സ്ക്രൈബേഴ്സ് വർധിച്ചുവെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. സബ്സ്ക്രിപ്ഷൻ കൂട്ടാൻ വേണ്ടി വിഡിയോ മനഃപൂർവം പുറത്തുവിട്ടതാണെന്നാണ് വിമർശകർ ആരോപിക്കുന്നത്. വിഡിയോ വൈറലായതോടെ വ്യാപകമായ വിമർശനമാണ് നേരിടുന്നത്. എന്നാൽ ലീക്ക് ആയ വിഡിയോ എഐ, ഡീപ്പ് ഫേക്ക് ആണെന്നും ചർച്ചകളുണ്ട്. വിഷയത്തിൽ ഹൻസിക ഇതുവരെ പ്രതികരണവുമായി എത്തിയിട്ടില്ല. അതേസമയം ‘ബാച്ച്ല‍ർ പാര്‍ട്ടി 2’ എന്ന സിനിമയിലൂടെ നസ്‍ലിന്റെ നായികയായി സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം.

ADVERTISEMENT
Hansika Krishnakumar's Viral Video Sparks Controversy:

Hansika Krishnakumar, the daughter of actor Krishnakumar and a prominent social media influencer, is currently at the center of a viral video controversy. The video, which was not officially posted on any of her social media accounts, has sparked discussions about its potential leak and its impact on her subscriber base.

ADVERTISEMENT
ADVERTISEMENT