ADVERTISEMENT

തങ്ങളുടെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരങ്ങളും ജീവിതപങ്കാളികളുമായ ആദിലയും നൂറയും.

ഏറെ നാളത്തെ സ്വപ്നമായിരുന്ന ആദ്യത്തെ കാർ സ്വന്തമാക്കിയെന്ന സന്തോഷമാണ് ഇവർ പങ്കുവച്ചിരിക്കുന്നത്. കിയാ മോട്ടോഴ്സിന്റെ എസ്‌യുവി മോഡലായ സെൽറ്റോസ് ആണ് ഇവർ സ്വന്തമാക്കിയത്.

ADVERTISEMENT

‘സ്വപ്നം കണ്ടിരുന്ന താക്കോൽ കൈകളിൽ എത്തിയിരിക്കുന്നു. ഞങ്ങളുടെ ആദ്യത്തെ കാർ. നമ്മുടെ സ്വപ്നം. സമരങ്ങളും സമ്മർദ്ദങ്ങളും ആരും കാണാത്ത കണ്ണീരും നിറഞ്ഞ ദിവസങ്ങൾ. എന്നാൽ എല്ലാ പ്രയാസകരമായ ഘട്ടങ്ങളിലും ഞങ്ങൾ സ്വയം വിശ്വസിക്കുകയും ഒരുമിച്ച് മുന്നേറുകയും ചെയ്തു.

ഇന്ന് ഈ കാർ ഞങ്ങൾക്ക് വെറുമൊരു വാഹനം മാത്രമല്ല - ക്ഷമ, കഠിനാധ്വാനം, സ്നേഹം എന്നിവയ്ക്ക് നിങ്ങളുടെ ജീവിതത്തെ വാസ്‌തവത്തിൽ മാറ്റാൻ കഴിയുമെന്നതിന്റെ ഓർമ്മപ്പെടുത്തലാണിത്. ഇത്ര ദൂരം എത്തിയിരിക്കുന്നു എന്നതിൽ അഭിമാനിക്കുന്നു. ഞങ്ങളെയോർത്ത് അഭിമാനിക്കുന്നു. പുതിയ റോഡുകൾ, രാത്രി വൈകിയുള്ള ഡ്രൈവുകൾ, സന്തോഷകരമായ നിമിഷങ്ങൾ, നമ്മൾ ഒരിക്കൽ സങ്കൽപ്പിച്ച ജീവിതം...’ എന്നാണ് കാറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഇരുവരും കുറിച്ചത്

ADVERTISEMENT

സോഷ്യൽ മീഡിയയ്ക്ക് സുപരിചിതരാണ് ഇരുവരും. ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഇരുവരും ജീവിതത്തിലെ പല ലക്ഷ്യങ്ങളും കൈവരിച്ചു കൊണ്ടിരിക്കുന്നത്.

Bigg Boss Couple Adila and Noora Fulfill Dream of Owning Their First Car:

Adila and Noora, the Bigg Boss stars and life partners, are celebrating a significant milestone: the purchase of their first car, a Kia Seltos SUV. This achievement, which was a long-held dream, symbolizes their perseverance through challenges, serving as a reminder of the power of patience, hard work, and love in transforming one's life.

ADVERTISEMENT
ADVERTISEMENT