കളിയാക്കിയവരെ കൊണ്ടു കയ്യടിപ്പിച്ച് സൗഭാഗ്യ! വണ്ണം കുറയ്ക്കാൻ സഹായിച്ചത് ഇൻജക്ഷന് ? അമ്പരപ്പിക്കുന്ന മാറ്റത്തിന്റെ കാരണം ചോദിച്ച് ആരാധകർ Sowbhagya Venkatesh's Stunning Weight Loss Transformation Goes Viral
Mail This Article
നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ്. സൗഭാഗ്യയുടെ സോഷ്യൽ മീഡിയ കണ്ടന്റുകൾ വളരെ വേഗമാണ് വൈറലാകാറ്. സൗഭാഗ്യയുടെ ഭർത്താവും നടനും നർത്തകനുമായ അർജുൻ സോമശേഖറും പ്രേക്ഷകർക്ക് സുപരിചിതനാണ്.
ഇപ്പോഴിതാ, സൗഭാഗ്യയുടെ വെയ്റ്റ് ലോസ് ആണ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നത്. താരം തന്റെ ശരീരഭാരം നന്നായി കുറച്ച് പുത്തന്‍ ഗെറ്റപ്പിലേക്കു മാറി. അതിശയിപ്പിക്കുന്ന ഈ മേക്കോവറിന് വൻ കയ്യടിയാണ് ലഭിക്കുന്നത്.
സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങള്‍ ഇതിനോടകം വൈറൽ ആണ്. ശരീരഭാരം നന്നായി കുറച്ച് പുത്തൻ ലുക്കിലാണ് താരം ചിത്രങ്ങളിൽ. ‘എന്തായാലും കളിയാക്കിയവരെ കൊണ്ട് ഇങ്ങനെ ഒരു ലവ് ചിഹ്നം ഇടാൻ പഠിപ്പിച്ചു’ എന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്.
എന്താണ് ഇതിനു പിന്നിലെ രഹസ്യം എന്നാണ് ആരാധകർ ചോദിക്കുന്നത്. നിരവധി ആളുകളാണ് ഈ ചോദ്യവുമായി സൗഭാഗ്യയുടെ പുത്തൻ ചിത്രങ്ങൾക്കു താഴെ കമന്റുകളിടുന്നത്. ഇതൊരു ഇൻജക്ഷനിലൂടെയാണ് സാധ്യമായതെന്നാണ് ചിലർ കമന്റിൽ കുറിക്കുന്നത്. ഇതിന്റെ ശാസ്ത്രീയ ഫലങ്ങളെക്കുറിച്ചും കമന്റുകൾ വരുന്നുണ്ട്.