ADVERTISEMENT

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയ്ക്കെതിരെ കടുത്ത സൈബർ ആക്രമണം. ദിയ പങ്കുവച്ച മദേഴ്സ് ഡേ വ്ലോഗിനു താഴെയാണ് കടന്നാക്രമിക്കുന്ന തരം കമന്റുകളുമായി ഒരു കൂട്ടം ആളുകൾ എത്തിയത്.

ഭർത്താവായ അശ്വിന്റെ അമ്മയെ ദിയ എന്തിനാണ് അശ്വിന്റെ അമ്മ എന്നു വിളിക്കുന്നതെന്നും അമ്മ എന്നു വിളിച്ചൂടേയെന്നുമുള്ള വിമർശനങ്ങൾക്ക് മദേഴ്സ് ഡേ വിഡിയോയിൽ ദിയ മറുപടി പറഞ്ഞിരുന്നു.

ADVERTISEMENT

‘എല്ലാവരും സ്ഥിരം ചോദിക്കുന്നതാണ്, എന്താണ് അശ്വിന്റെ അമ്മ എന്നു വിളിക്കുന്നത്, അമ്മ എന്നു വിളിച്ചൂടേ എന്ന്. ഞാന്‍ അശ്വിന്റെ അമ്മയെന്നോ ആന്റിയെന്നോ വിളിക്കുന്നതില്‍ അവര്‍ക്കൊരു കുഴപ്പവുമില്ല. അവര്‍ക്ക് വളരെ സന്തോഷമാണ്. എനിക്ക് അമ്മ എന്നു വിളിക്കാന്‍ മരുതംകുഴി വീട്ടില്‍ ഒരാളുണ്ട്, സിന്ധു കൃഷ്ണകുമാര്‍. അവരല്ലാതെ, വഴിയില്‍ കാണുന്ന എല്ലാവരേയും അമ്മ, അച്ഛാ എന്നു എനിക്കു വിളിക്കാനാകില്ല.

എന്റെ അച്ഛന്‍ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്. അശ്വിന്റെ അമ്മയാണ് മീനാക്ഷി. അച്ഛന്‍ ഗണേശും. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിള്‍ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാല്‍ തനിക്ക് ഭ്രാന്താണോ എന്നു ഞാന്‍ ചോദിക്കും. പക്ഷേ അശ്വിന്‍ ആന്റി, അങ്കിള്‍ എന്ന് വിളിക്കുന്നത് ആരും ചോദ്യം ചെയ്തിട്ടില്ല. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാല്‍ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവന്‍ എന്നെ മാത്രം അമ്മയെന്ന് വിളിച്ചാല്‍ മതി’ എന്നാണ് ദിയ പറഞ്ഞത്.

ADVERTISEMENT

ഈ വിഡിയോയ്ക്ക് താഴെയാണ് ചിലരുടെ അധിക്ഷേപ കമന്റുകൾ. ‘ആ വഴിയിൽ നിക്കുന്ന സ്ത്രീ പ്രസവിച്ച മോനാ അശ്വിൻ. അതാണ് ഇപ്പോ നിന്റെ ഭർത്താവ്. അത് മറക്കരുത്’, ‘മറ്റവൻ എന്തായാലും ഓടി രക്ഷപ്പെട്ടു...അശ്വിൻ പെട്ടുപോയി...’, ‘കല്യാണത്തിന് മുൻപ് എന്നും അവിടെ മാമി, മീനമ്മ എന്നൊക്കെ പറഞ്ഞു കയറിയിറങ്ങി. ഇപ്പോൾ വഴിയിൽ നിൽക്കുന്നവർ’, ‘Aswin തന്നെ സമ്മതിക്കണം സ്വന്തം അമ്മയെ എന്ത് പറഞ്ഞാലും ഒന്നും പറയാതെ ഇരിക്കുന്നത്’, ‘എടൊ താൻ എന്തൊക്കെയാ പറയുന്നത്. വിളിക്കണ്ട അമ്മ എന്ന് പക്ഷെ വഴി നിൽക്കുന്നവരെ എന്നൊന്നും പറയണ്ടായിരുന്നു. Cash ഉണ്ടേൽ എന്തും പറയാം എന്ന് ചിന്തിക്കുന്നത് അല്പത്തരം ആണ്’, ‘ഭർത്താവിന് കിട്ടുന്ന എന്തെങ്കിലും ഒരു റെസ്‌പെക്ട് അതിന് അശ്വിൻ കിട്ടാറുണ്ടോ... പിന്നല്ലേ അവരുടെ വീട്ടുകാർക്ക്....’, ‘ദിയ, നിങ്ങൾ ആസ്വിന്റെ അമ്മയെ ആന്റി എന്നോ പേരോ എന്തു വേണമെങ്കിലും വിളിച്ചോളൂ പക്ഷെ വഴിയിൽ പോകുന്നവരെ അമ്മ എന്ന് വിളിക്കാൻ പറ്റില്ല എന്ന് പറഞ്ഞില്ലേ അത് വളരെ മോശം ആയി പോയി... കാരണം അവർ നിനക്ക് വഴിയേ പോയതല്ല... നിന്റെ ഭർത്താവിനെ പ്രസവിച്ചു വളർത്തി നിനക്ക് തന്ന സ്ത്രീ ആണ്.. അത് ഓർമ്മ വേണം’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

എന്നാൽ ദിയയെ അനുകൂലിച്ചും നിരവധിയാളുകൾ എത്തുന്നുണ്ട്. അവരുടെ കുടുംബകാര്യത്തില്‍ എന്തിനാണ് മറ്റുള്ളവർ ഇത്രയും വ്യാകുലപ്പെടുന്നതെന്നും അശ്വിന്റെ അമ്മയ്ക്കോ ബന്ധുക്കൾക്കോ ഇല്ലാത്ത പരാതി നിങ്ങൾക്കെന്തിനാണെന്നുമാണ് ദിയയുടെ ആരാധകർ ചോദിക്കുന്നത്. മുൻപും പലസാഹചര്യങ്ങളിലും കടുത്ത സൈബർ ആക്രണങ്ങൾ നേരിട്ടുണ്ട് ദിയ. പക്ഷേ, അതിനെയൊക്കെ നിസ്സാരമായി നേരിട്ട് കയ്യടി വാങ്ങിയിട്ടുമുണ്ട് താരം.

ADVERTISEMENT
Diya Krishna Faces Cyber Abuse Over Mother's Day Vlog:

Diya Krishna, daughter of actor Krishnakumar and a social media influencer, is facing severe cyberbullying following her Mother's Day vlog. She responded to criticism about her choice of address for her husband's mother, emphasizing personal relationships and boundaries.

ADVERTISEMENT