‘സ്വന്തം ഭർത്താവിന്റെ അമ്മയെ പോലും അമ്മ എന്നു വിളിക്കാത്ത സോ കോൾഡ് ഇൻഫ്ലുവൻസേഴ്സിന്റെ കാലത്ത് പേളി ഒരു മാലാഖ തന്നെ’: ഹൃദയം നിറയ്ക്കും വിഡിയോ Pearle Maaney's Generous Gift to Her Babysitter Goes Viral
Mail This Article
മക്കളുടെ ബേബി സിറ്ററായ പെൺകുട്ടിക്ക് സ്വർണ്ണ മാലയും കൈ ചെയിനും സർപ്രൈസായി സമ്മാനിക്കുന്ന പേളി മാണിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.
‘എനിക്ക് ഈ മൊമന്‍റ് എപ്പോഴും സൂക്ഷിക്കണം. അതിനു വേണ്ടിയാണ് വിഡിയോ എടുക്കുന്നത്. മക്കളുടെ ബേബി സിറ്ററാണ് രഞ്ജു. രണ്ട് വർഷമായി അവൾ ഞങ്ങൾക്കൊപ്പമുണ്ട്. നിറ്റാര ജനിച്ച് ഞാൻ വീട്ടിലേക്ക് വന്ന അന്നാണ് രഞ്ജു ഞങ്ങൾക്ക് ഹെൽപ്പറായി ജോയിൻ ചെയ്തത്. അന്ന് മുതൽ ഇന്ന് വരെ ഞങ്ങളുടെ കൂടെ നിന്ന കുട്ടിയാണ്. മക്കളുടെ കാര്യങ്ങൾ മാത്രമല്ല എന്റെ കാര്യങ്ങൾ വരെ നോക്കും. നല്ലൊരു പാവം കൊച്ചാണ്. അവളിപ്പോൾ ഞങ്ങൾക്ക് ബേബി സിറ്റർ മാത്രമല്ല കുടുംബത്തിലെ അംഗംപോലെയായി. എനിക്കൊരു അനിയത്തിയെപ്പോലെയായി. ഞങ്ങളെ അത്രത്തോളം മനസിലാക്കി അറിഞ്ഞും കണ്ടും ചെയ്യും. അവൾ നാട്ടിൽ പോവുകയാണ്. സഹോദരിക്ക് സുഖമില്ലാത്തതുകൊണ്ടാണ് പോകുന്നത്. അവൾ പോകും മുമ്പ് എന്തെങ്കിലും സമ്മാനമായി നൽകണമെന്ന് തോന്നി. നല്ലൊരു ഗിഫ്റ്റ് ഇതുവരെ വാങ്ങി കൊടുത്തിട്ടില്ല. അതുകൊണ്ടാണ് ഇന്ന് അവൾക്കായി ഞാൻ ഒരു മാലയും കൈ ചെയിനും വാങ്ങിയത്’. - പേളി പറയുന്നു. നിറ്റാരയ്ക്ക് കമ്മിലിട്ട് കൊടുക്കാൻ സഹായിക്കൂവെന്ന് പറഞ്ഞാണ് സർപ്രൈസ് നൽകാൻ ക്യാമറയ്ക്ക് മുന്നിലേക്ക് രഞ്ജുവിനെ പേളി കൊണ്ടു വന്നത്.
തനിക്കുള്ള സമ്മാനമാണെന്ന് അറിഞ്ഞപ്പോൾ പേളിയെ സന്തോഷത്തോടെ കെട്ടിപ്പിടിക്കുന്ന രഞ്ജുവിനേയും വിഡിയോയിൽ കാണാം.
നിരവധി ആളുകളാണ് പേളിയുടെ വിഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
‘സത്യത്തിൽ കരഞ്ഞത് ഞാനാണ്. .എന്തൊരു നന്മയുള്ള കുട്ടിയാണ് ഈ pearly മോൾ...ദൈവം ഈ മോളെയും കുടുംബത്തെയും എന്നുമെന്നും ,ജീവിതം മുഴുവൻ നന്മയും,സന്തോഷവും, സമാധാനവും,ആരോഗ്യവും, ആയുസ്സും വാരിക്കോരി തന്ന് അനുഗ്രഹിക്കട്ടെ എന്ന് നിറകണ്ണുകളോടെ പ്രാർത്ഥിക്കുന്നു. pearly യെ പോലെ pearly മാത്രം’, ‘ഇതാണ് വളർത്തുഗുണം. അല്ലാതെ സ്നേഹമുള്ള അമ്മായിയമ്മയെപോലും വഴിയേ പോകുന്നവരെ ഒന്നും അമ്മ എന്ന് വിളിക്കില്ല എന്ന് പറഞ്ഞ ടീമ്സിനെ പോലെയല്ല പേർളി ചേച്ചി. ശ്രീനിയേട്ടന്റെ അമ്മയയെയും അവരുടെ റിലേറ്റീവ്സ്നേയും എന്തൊരു കരുതലോടെയും സ്നേഹത്തോടെയും ആണ് ചേച്ചി ട്രീറ്റ് ചെയ്യുന്നേ... അവരുമായുള്ള എല്ലാ വ്ലോഗ്ഗിലും അത് കാണാൻ പറ്റുന്നുണ്ട് . You are ഗ്രേറ്റ് . ആരും അല്ലാതിരുന്നിട്ടു കൂടി മറ്റുള്ളവരെ സ്നേഹിക്കാനും മനസ്സിലാക്കാനും ഉള്ള മനസ് ഉണ്ടല്ലോ.. ഇനിയും ഉയരങ്ങളിൽ എത്തും’, ‘സ്വന്തം ഭർത്താവിന്റെ അമ്മയെ പോലും അമ്മ എന്ന് വിളിക്കാത്ത so çalled influencers ന്റെ കാലത്ത് ബേബി സെറ്ററിനെ കൂടപ്പിറപ്പായി കാണുന്ന ചേച്ചി ഒരു മാലാഖ തന്നെ. Class and çulture എന്നൊക്കെ പറയുന്നത് ഒരിക്കലും കയ്യിലുള്ള കാശ് ,അതുപോലെ യൂറോപ്യൻ ട്രിപ്പ് പോകുന്നതൊന്നുമല്ല നമ്മുടെ ചുറ്റുപാടുള്ള ആളുകളെ പരിഗണിക്കാൻ പഠിക്കുന്നതാണ്’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.