ADVERTISEMENT

ഭർത്താവ് അശ്വിൻ ഗണേഷിന്റെ അമ്മയെ അമ്മ എന്നു വിളിക്കാതെ താൻ ആന്റി എന്നു വിളിക്കുന്നതിനെ വിമർശിച്ചവർക്ക് സോഷ്യൽ മീഡിയ താരം ദിയ കൃഷ്ണ മറുപടി നൽകിയത് വലിയ വിവാദമായിരുന്നു. തനിക്ക് അമ്മയെന്ന് വിളിക്കാന്‍ സിന്ധു കൃഷ്ണ എന്ന സ്വന്തം അമ്മയുണ്ടെന്നും, വഴിയില്‍ കാണുന്നവരെ അമ്മയെന്ന് വിളിക്കാനാകില്ലെന്നുമുള്ള ദിയയുടെ പരാമർശം വലിയ വിമർശനങ്ങൾക്ക് കാരണമായി.

ഇപ്പോഴിതാ, വിഡിയോയില്‍ ദിയ നടത്തിയൊരു പരാമര്‍ശത്തെ ചൂണ്ടിക്കാണിച്ചുള്ള ഒരു കമന്റിനോടുള്ള ദിയയുടെ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ADVERTISEMENT

സ്വന്തമായി അച്ഛനും അമ്മയുമില്ലാത്തവര്‍ മറ്റുള്ളവരെ പോയി അച്ഛാ അമ്മേ എന്ന് വിളിച്ചോട്ടെ എന്ന ദിയയുടെ പരാമര്‍ശം ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ച മെസേജിനാണ് ദിയ മറുപടി നല്‍കിയത്.

‘കുറച്ച് നെഗറ്റീവ് കമന്റുകള്‍ക്കെതിരെ ഞാന്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ മറ്റുള്ളവരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് തോന്നുന്നു. എന്റെ ഈ ഫോളോവര്‍ പറഞ്ഞ കാര്യത്തില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുകയാണ്.

ADVERTISEMENT

ഞാനത് പറഞ്ഞപ്പോള്‍ ഒരുപാട് ആലോചിച്ചില്ല. എന്റെ ഇന്‍സ്റ്റാഗ്രാമിലേയും യുട്യൂബ് കുടുംബത്തിലേയും ചിലര്‍ വളരെ സ്‌നേഹത്തോടെ ഇക്കാര്യം എന്നോട് ചൂണ്ടിക്കാട്ടിയിരുന്നു. ഞാന്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍, എന്റെ വിഡിയോ കാണുന്ന യുവതലമുറയ്ക്ക് എന്തെങ്കിലും തെറ്റായ വിവരങ്ങള്‍ ലഭിച്ചുവെങ്കില്‍ എന്നോട് ക്ഷമിക്കൂ. ഞാനത് ഉദ്ദേശിച്ച കാര്യമല്ല’ എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ദിയ കുറിച്ചത്.

Controversy Surrounds Social Media Star Diya Krishna:

Social media star Diya Krishna has apologized for her controversial remarks regarding calling her mother-in-law 'Aunty' instead of 'Amma'. Her initial statement about having her own mother and not being able to call everyone 'Amma' led to significant criticism, and she has now clarified and apologized for any misunderstanding or hurt caused by her words.

ADVERTISEMENT
ADVERTISEMENT