‘ഈ ക്രൂരമായ ലോകത്ത് എന്റെ സന്തോഷത്തിന്റെ ഉറവിടമായതിന് നന്ദി’: വൈകാരികമായ പോസ്റ്റുമായി ദിയ കൃഷ്ണ Influencer Dhiya Krishna Shares Emotional Post Amidst Online Attacks
Mail This Article
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയ്ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് സമൂഹ മാധ്യമങ്ങളിൽ.
ഭർത്താവ് അശ്വിൻ ഗണേശിന്റെ അമ്മയെ അപമാനിച്ചുവെന്ന് ആരോപിച്ച് ദിയ പങ്കുവച്ച മദേഴ്സ് ഡേ വ്ലോഗിനു താഴെയാണ് കടന്നാക്രമിക്കുന്ന തരം കമന്റുകളുമായി ഒരു കൂട്ടം ആളുകൾ എത്തിയത്.
ഭർത്താവായ അശ്വിന്റെ അമ്മയെ ദിയ എന്തിനാണ് അശ്വിന്റെ അമ്മ എന്നു വിളിക്കുന്നതെന്നും അമ്മ എന്നു വിളിച്ചൂടേയെന്നുമുള്ള വിമർശനങ്ങൾക്ക് മദേഴ്സ് ഡേ വിഡിയോയിൽ ദിയ മറുപടി പറഞ്ഞിരുന്നു. ഇതാണ് ചർച്ചയായത്.
ഇപ്പോഴിതാ, വിവാദങ്ങൾക്കിടെ മകന്‍ ഓമിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് വൈകാരികമായ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി എത്തിയിരിക്കുകയാണ് ദിയ. ‘thank u for being my source of happiness in this cruel world’ എന്നാണ് ഓമിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ദിയ കുറിച്ചത്.
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലുവൻസറാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ കൂടിയായ ദിയ കൃഷ്ണ. ഭർത്താവ് അശ്വിൻ ഗണേശിനും മകൻ ഓമിക്കുമൊപ്പമുള്ള ദിയയുടെ വിഡിയോസിനും ചിത്രങ്ങൾക്കുമൊക്കെ വലിയ സ്വീകാര്യതയാണ്.