പ്രസവശേഷം 99 കിലോ...ഒരു മാസം കഴിഞ്ഞപ്പോൾ 85 കിലോയിലേക്ക്...വിഡിയോ പങ്കുവച്ച് തൻവി സുധീർ Vlogger Tanvi Sudheer's Inspiring Post-Pregnancy Transformation
Mail This Article
സിന്ധു കൃഷ്ണയുടെ സഹോദരി പുത്രിയും വ്ലോഗറുമായ തൻവി സുധീർ ഘോഷിന് അടുത്തിടെയാണ് പെൺകുഞ്ഞ് പിറന്നത്. അഞ്ച് വയസ്സുകാരൻ ലിയാൻ ആണ് തൻവിയുടെയും ഭർത്താവ് യോജിയുടെയും മൂത്ത മകൻ.
ഗർഭകാലത്തെ ഓരോ നിമിഷവും ആരാധകരുമായി പങ്കുവച്ചിരുന്ന തൻവി, പ്രസവത്തിന് തൊട്ടുപിന്നാലെ ആശുപത്രിയിൽ നിന്നുള്ള മനോഹര നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ, പ്രസവശേഷമുള്ള ഒരു മാസത്തെ തന്റെ ശാരീരിക മാറ്റമാണ് തൻവിയുടെ പുതിയ വിഡിയോയിലുളളത്.
പ്രസവശേഷം 99.7 കിലോ ആയിരുന്നു തൻവിയുടെ ശരീരഭാരം. ഒരു മാസം പിന്നിടുമ്പോൾ അത് 85 കിലോ ആയി കുറഞ്ഞു. കുഞ്ഞിനെയും എടുത്തുള്ള രണ്ട് കാലത്തെയും വിഡിയോകൾ സഹിതമാണ് പോസ്റ്റ്. Happy one mont. Do you guys see the difference ? എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്. നിരവധിയാളുകളാണ് തൻവിയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.