‘ശരീരഭാഗങ്ങള്‍ വര്‍ണിച്ചുള്ള വൃത്തിക്കെട്ട കമന്റുകള്, ശരിക്കും മാനസിക രോഗികളുള്ളതു പോലെ തോന്നി’: പ്രതികരിച്ച് അമേയയും ജിഷിനും Jishin Mohan and Ameya Nair's Second Wedding and Social Media Response
Mail This Article
സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഇരുവരുടെയും അമേയയുടേയും രണ്ടാം വിവാഹമാണിത്. ഇപ്പോഴിതാ, വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ വന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കുകയാണ് രണ്ടാളും. സോഷ്യല്‍ മീഡിയയില്‍ വൃത്തിക്കെട്ട കമന്റുകള്‍ കാണാറുണ്ടെന്നും അതു കാണുമ്പോള്‍ മാനസിക രോഗികളുണ്ടെന്ന് തോന്നാറുണ്ടെന്നും അമേയ പറഞ്ഞു.
‘നല്ലൊരു ദിവസമായതുകൊണ്ട് ടെന്‍ഷനടിക്കണ്ട എന്ന് കരുതി സോഷ്യല്‍ മീഡിയ നോക്കിയില്ല, പിന്നെ സുഹൃത്തുക്കളും പറഞ്ഞു നോക്കണ്ടെന്ന്. ഫെയ്സ്ബുക്കില്‍ കുറെ ആളുകള്‍ നെഗറ്റീവ് കമന്‍റ് ചെയ്യുന്നുണ്ട്, നീ അത് നോക്കണ്ട, ആളുകള്‍ക്ക് കുശുമ്പും അസൂയയുമാണ് എന്ന് പറഞ്ഞു. ഇപ്പോള്‍ കമന്റുകള്‍ കണ്ടാല്‍ വിഷമിക്കാറില്ല. കുറച്ച് ദിവസം മുന്‍പ് മറ്റൊരു ആര്‍ട്ടിസ്റ്റിന്റെ അക്കൗണ്ടിലെ കമന്റുകള്‍ കണ്ടിരുന്നു. വൃത്തിക്കെട്ട രീതിയിലാണ്. ശരിക്കും മാനസിക രോഗികളുള്ളതുപോലെ എനിക്ക് തോന്നി. സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ വര്‍ണിച്ചുള്ള വൃത്തിക്കെട്ട കമന്റുകള്‍. 100 നല്ല കമന്റും കാണും 100 മോശം കമന്റും കാണും. നമ്മള്‍ എല്ലാം സ്വാഗതം ചെയ്യുന്നു’ .– അമേയ പറഞ്ഞു.
ഇത്തരം കമന്‍റുകള്‍ പ്രതീക്ഷിച്ചതാണെന്ന് ജിഷിനും പറഞ്ഞു. പക്ഷേ ഇന്‍സ്റ്റഗ്രാമില്‍ ഇല്ല. അവിടെ ജെന്‍ സി പിള്ളേരാണല്ലോ. ഫെയ്സ്ബുക്ക് കടന്ന് ഇപ്പുറത്തേക്ക് വരാത്ത അമ്മാവന്മാരും അമ്മായിമാരുമുണ്ടല്ലോ, അവര്‍ക്കാണ് ഈ ചൊറിച്ചില്‍ മുഴുവനും, ജിഷിന്‍ പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചാണ് അമേയയുടെ കഴുത്തില്‍ ജിഷിന്‍ താലി ചാര്‍ത്തിയത്. രണ്ടുവര്‍ഷമായി ലിവിങ് ടുഗെദര്‍ ആയിരുന്നു ഇരുവരും.