‘കാൻസർ നൊഡ്യൂൾ കണ്ടതിനാൽ സർജറി നടത്തി...യു ട്യൂബേഴ്സ് എന്നെ കൊന്നില്ലെന്നു മാത്രമേയുള്ളു’: രാജീവ് റോഷൻ പറയുന്നു Rajiv Roshan Opens Up About Personal Life and Career Choices
Mail This Article
രാജീവ് റോഷന് പരിചയപ്പെടുത്തലുകൾ ആവശ്യമില്ല. മലയാളി കുടുംബപ്രേക്ഷകർ കഴിഞ്ഞ കുറേയധികം വർഷമായി രാജീവിനെ കാണുന്നു. മലയാളം സീരിയൽ രംഗത്തെ ഈ താരനായകനു പക്ഷേ അഭിനയം ഒരു ലക്ഷ്യമേ ആയിരുന്നില്ല. ബിസിനസ്സ് കുടുംബത്തിൽ ജനിച്ചു വളർന്ന് ബിസിനസ്സ് മേഖലയിൽ തന്നെ തുടരാൻ കൊതിച്ച രാജീവ് അഭിനയ രംഗത്തേക്കെത്തിയതിനെ ‘തികച്ചും യാദൃശ്ഛികം’ എന്നേ പറയാനാകൂ.
ഇപ്പോഴിതാ, വ്യക്തി ജീവിതത്തിലെയും അഭിനയ ജീവിതത്തിലെയും വിശേഷങ്ങളെക്കുറിച്ച് രാജീവ് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞതാണ് വൈറൽ.
പോസിറ്റീവ് റോളുകൾ ചെയ്ത് തുടങ്ങിയശേഷം പാവം പിടിച്ച ഭർത്താവ് എന്ന ഇമേജ് തനിക്ക് വന്നുവെന്നും പെൺകോന്തൻ എന്ന ടാഗ് ലൈൻ ഉണ്ടായെന്നും താരം പറയുന്നു.
‘‘അത്തരം കഥാപാത്രങ്ങൾ ബോൾഡാകും. പക്ഷെ, ഒരുപാട് എപ്പിസോഡുകൾ കഴിയണം. അപ്പോഴേക്കും ജനങ്ങളുടെ മനസിൽ എന്റെ കഥാപാത്രത്തിന് പെൺകോന്തൻ ഇമേജ് വരും. അതൊരു മാനസിക ബുദ്ധിമുട്ട് ഉണ്ടായതോടെയാണ് അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചത്. പിന്നെ സിനിമ പോലെയല്ല സീരിയൽ. സെലക്ടീവായാൽ വർക്ക് കുറയും’’.– താരം പറയുന്നു.
തന്റ ആരോഗ്യവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും താരം അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. തൈറോയ്ഡിൽ കാൻസറസിന്റെ നൊഡ്യൂൾ കണ്ടതുകൊണ്ട് സർജറി നടത്തുക മാത്രമാണ് ചെയ്തതെന്നും അതിന്റെ പേരിൽ ഓൺലൈൻ ചാനലുകൾ എല്ലാം ചേർന്ന് തന്നെ കൊന്നില്ലെന്നേയുള്ളുവെന്നും താരം പറയുന്നു. അസുഖം വന്നത് സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു. തൈറോയ്ഡിൽ കാൻസറസിന്റെ നൊഡ്യൂൾ വന്നു. മൂന്ന് ഹോസ്പിറ്റലിൽ നിന്ന് ഓപ്പീനിയൻ എടുത്തു. ഭൂരിഭാഗം പേരും പറഞ്ഞത് തൈറോയ്ഡ് നീക്കം ചെയ്യുക എന്നാണ്. പകുതി ഓപ്പറേറ്റ് ചെയ്ത് കളയാനാണ് ഒരു ആശുപത്രിയിൽ നിന്നു പറഞ്ഞത്. പക്ഷേ വീണ്ടും നൊഡ്യൂൾ വന്നാൽ വീണ്ടും ഓപ്പൺ ചെയ്യേണ്ടി വരും. അതിലും നല്ലത് മുഴുവനായി നീക്കം ചെയ്യുന്നതാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ സർജറിക്ക് വിധേയനായി. അതും വാർത്തയായിരുന്നു. പക്ഷെ തെറ്റായ കാര്യങ്ങളായിരുന്നു ഉള്ളടക്കം. യു ട്യൂബേഴ്സ് എന്നെ കൊന്നില്ലെന്ന് മാത്രമേയുള്ളുവെന്നും താരം പറഞ്ഞു.