ADVERTISEMENT

ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതിന്റെ നാലാം വാര്‍ഷികത്തില്‍ സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരങ്ങളും ജീവിതപങ്കാളികളുമായ ആദിലയും നൂറയും. നാലാം വാര്‍ഷികത്തില്‍ നൂറയ്ക്ക് ആശംസ അറിയിച്ച് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ആദില.

നൂറയ്ക്കൊപ്പം നടത്തിയത് അത്ഭുതകരമായ ഒരു റോളർ കോസ്റ്റർ യാത്രയാണെന്ന് ആദില കുറിച്ചു. ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ പങ്കിട്ടു, പ്രതിസന്ധികളെ നേരിട്ടു, വിജയങ്ങൾ ആഘോഷിച്ചു, പ്രതിസന്ധി ദിനങ്ങളെ അതിജീവിച്ചു. പക്ഷേ ഇതിലെല്ലാം, ഒന്ന് മാത്രം ഒരിക്കലും മാറിയിട്ടില്ല, നീ എപ്പോഴും എന്റെ അരികിലുണ്ടായിരുന്നുവെന്ന് ആദില പറഞ്ഞു.

ADVERTISEMENT

‘നിന്നെപ്പോലൊരു പങ്കാളിയെ ലഭിച്ചതിൽ ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവളാണ്. നീ വെറുമൊരു പ്രണയം മാത്രമല്ല, നീ എന്റെ ഏറ്റവും വലിയ കരുത്താണ്, എന്റെ സുരക്ഷിത സ്ഥാനമാണ്, എന്റെ വീടാണ്. ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയങ്ങളിലാണ് ഞാൻ ഇത് കൂടുതൽ തിരിച്ചറിഞ്ഞത്. ജീവിതം എത്ര പ്രയാസകരമാണെങ്കിലും ശരി, നീ എന്റെ അരികിലുണ്ടെന്നത് എനിക്ക് വീണ്ടും എഴുന്നേൽക്കാനും, മുന്നോട്ട് കുതിക്കാനും, കൂടുതൽ ഉയരത്തിൽ പറക്കാനുമുള്ള കരുത്ത് നൽകും.

നമ്മുടെ ഭാവി മനോഹരമായ കാര്യങ്ങളാല്‍ നിറഞ്ഞതാണെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ആര് വന്നാലും പോയാലും, നമ്മുടെ വഴിയില്‍ എന്ത് വന്നാലും ഒന്ന് മാത്രം നിലനില്‍ക്കും, ഞാന്‍ എപ്പോഴും നിന്നോടൊപ്പമുണ്ടാവും, ഇന്നും നാളേയും ഇനി എന്നേക്കും.

ADVERTISEMENT

ചിലപ്പോഴൊക്കെ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ ആഴം എനിക്ക് പോലും മനസ്സിലാകാറില്ല. നിന്റെ സാന്നിധ്യം എന്റെ ഇരുട്ടിനെ വെളിച്ചമാക്കുന്നതുകൊണ്ട് കഠിനമായ ദിവസങ്ങൾക്ക് പോലും അത്ര ഭാരം തോന്നാറില്ല. എല്ലാം ശരിയാക്കാനുള്ള മാന്ത്രികവിദ്യ നിന്റെ കയ്യിലുണ്ട്. നമ്മുടെ വിവാഹം ഉടൻ തന്നെ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ ജീവിതകാലത്ത് എന്നെങ്കിലും എല്ലാ പ്രണയങ്ങളും ഒരുപോലെ ആഘോഷിക്കുന്ന ഒരു ദിവസമുണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’.– ആദില കുറിച്ചു.

Adila and Noora Celebrate Fourth Anniversary:

Celebrating their fourth anniversary together, Bigg Boss stars Adila and Noora have shared heartfelt messages. Adila expressed that her journey with Noora has been an incredible roller coaster filled with joy, challenges, and unwavering support.

ADVERTISEMENT
ADVERTISEMENT