ADVERTISEMENT

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്നു ദിവസത്തെ ആര്‍ത്തവ അവധി നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണം അറിയിച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.

‘ആര്‍ത്തവ അവധി എന്ന പ്രഖ്യാപനം പ്രസക്തമാവുന്നത് അതൊരു ജൈവപരമായ വസ്തുതയെ ഉറക്കെ അംഗീകരിക്കുന്നു എന്നത് കൊണ്ടാണ്. ആര്‍ത്തവ അവധി പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുകയല്ല. ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ അനുഭവിക്കുന്ന ഒരു സ്വാഭാവിക ജൈവപ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്‍കലാണ്, റെസ്റ്റിനെ നോര്‍മലൈസ് ചെയ്യലാണ്.

ADVERTISEMENT

സമത്വം എന്നത് എല്ലാവര്‍ക്കും എല്ലാം ഒരുപോലെയാണെന്ന് നടിക്കുന്നതല്ല, വ്യത്യസ്തമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് പിന്തുണ നല്‍കുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ സമത്വം. ഒളിച്ചും മറച്ചും നാണിച്ചും അപമാനം അനുഭവിച്ചും കുറ്റബോധം പേറിയും കഴിച്ചു കൂട്ടിയ തലമുറകളുടെ പിന്‍ഗാമികളെങ്കിലും ആര്‍ത്തവത്തില്‍ ആശ്വസിക്കട്ടെ...’ എന്നാണ് അശ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ADVERTISEMENT
Ashwathy Sreekant Praises Menstrual Leave for Schoolgirls:

Ashwathy Sreekant has responded to the Kerala government's decision to grant three days of menstrual leave to schoolgirls, emphasizing that it normalizes a biological reality. She believes this initiative provides necessary support during a natural process experienced by nearly half the population, promoting true equality by recognizing and addressing different needs.

ADVERTISEMENT
ADVERTISEMENT