സോഷ്യൽ മീഡിയ താരം രേണു സുധിക്ക് കാൻസറാണെന്ന വ്യാജ പ്രചരണം സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്നാൽ ഈ പ്രചരണം നടത്തിയവരോട് തനിക്ക് നന്ദിയുണ്ടെന്നാണ് രേണു സുധി പറയുന്നത്.
തന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ അതിലൂടെ തനിക്കു കഴിഞ്ഞുവെന്ന് രേണു പറയുന്നത്. കാൻസറാണെന്നുള്ള റിപ്പോർട്ടുകൾ കിച്ചു സുധിയും സോഷ്യൽമീഡിയ വഴി അറിഞ്ഞു കാണുമെന്നും എന്നാൽ തന്നെ അവൻ വിളിച്ചില്ലെന്നും രേണു...
‘‘കാൻസറാണെന്നുള്ള റിപ്പോർട്ടുകൾ കിച്ചുവും സോഷ്യൽമീഡിയ വഴി അറിഞ്ഞ് കാണും. പക്ഷെ എന്നെ വിളിച്ചിട്ടില്ല. അവസാനം വിളിച്ചത് റിതപ്പനേയും കൊണ്ട് പുറത്ത് പോകാൻ അനുവാദം ചോദിക്കാൻ വേണ്ടിയാണ്. നിന്റെ അനിയനല്ല കൊണ്ടുപോയിട്ട് സുരക്ഷിതമായി തിരിച്ച് വീട്ടിൽ കൊണ്ടുവിടണമെന്ന് പറഞ്ഞു. അത് പറയേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പിന്നീട് കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ എന്നെ വിളിച്ചിട്ടില്ല. അതാണ് ഞാൻ പറഞ്ഞത് എന്നെ യഥാർത്ഥമായി സ്നേഹിക്കുന്നവരെ മനസിലായിയെന്ന്. എനിക്ക് കാൻസറാണെന്ന് പറഞ്ഞ് പരത്തിയവരോട് എനിക്ക് ഒരു കാര്യത്തിൽ നന്ദിയുണ്ട്. എന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ ഈ സംഭവത്തിലൂടെ സാധിച്ചു. ആരൊക്കെ കൂടെ നിൽക്കുമെന്ന് മനസിലായി’’.– രേണു പറഞ്ഞു.